ജാമിഅ മദീനതുന്നൂർ ഇർസുന്നബവി റെന്റിവ്യൂ സമാപിച്ചു

പേരാമ്പ്ര: ജാമിഅ മദീനതുന്നൂറിന് കീഴിലുള്ള ഇർസുന്നബവി ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂ സമാപിച്ചു. ഇർസുന്നബവി കോർഡിനേറ്റർ ഷിഹാബുദീൻ നൂറാനിയുടെ അധ്യക്ഷതയിൽ ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു. സാബിത്ത് സഖാഫി അരീക്കൽ പ്രാർത്ഥനയും ബാസിൽ നൂറാനി ആമുഖ ഭാഷണവും നടത്തി. ദാറുൽ ഖുർആൻ പേരാമ്പ്രയിൽ നടന്ന പരിപാടിയിൽ ഹബീബ് നൂറാനി, മുത്തലിബ് നൂറാനി, ഉബൈദ് നൂറാനി, ഉവൈസ് നൂറാനി, അർഷാദ് നൂറാനി എന്നിവർ പങ്കെടുത്തു.

മദീനത്തൂന്നൂറിന് കീഴിലുള്ള ഇർസുന്നബവി കാമ്പസുകളായ അസാസ് കാസർഗോഡ്, മസ്ജിദ് സ്വഹാബ കാടാച്ചിറ, മസ്ജിദുൽ ഫത്താഹ് കൊണ്ടോട്ടി, ഇ. കെ ദാരിമി അക്കാദമി കൊല്ലം ക്യാമ്പസുകളിൽ നിന്ന് തെരെഞ്ഞടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഫെസ്റ്റിന് പങ്കെടുത്തത്. ജനുവരി 10,11,12 തിയതികളിലായി പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് കാമ്പസ് മത്സരം സംഘടിപ്പിച്ചത്. പ്രീമിയർ, സെക്കൻഡറി കാറ്റഗറിയിലായി അമ്പതിലതികം വിദ്യാർത്ഥികൾ മാറ്റുരച്ചു. പ്രീമിയർ വിഭാഗത്തിൽ അബ്ഷർ (അസാസ് കാസർഗോഡ്) സെക്കണ്ടറി വിഭാഗത്തിൽ ഫാറൂഖ് (ഇ. കെ ദാരിമി അക്കാദമി കൊല്ലം) കലാ പ്രതിഭകളായി.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ഇർസുന്നബവി റെന്റിവ്യൂ ഉദ്ഘാടനം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top