പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’23 ന്റെ ഭാഗമായി തീം ടോക്കുകൾ സംഘടിപ്പിച്ചു. ‘റിമെമ്പറിങ് ടുമോറോ’ എന്ന പ്രമേയത്തിൽ ജനുവരി 10,11,12 തിയതികളിലായി പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ഫെസ്റ്റിവൽ പോസ്റ്റ് മോഡേൺ ഉദാര- സ്വാർത്ഥ തിരസ്കാരങ്ങളെയും പ്രതിസന്ധികളെയും കളക്ടീവ് മെമ്മറിയിലൂടെ പുനർവിചിന്തനം നടത്തുകയാണ്. പാരലൽ മൈന്റുകളെ രൂപീകരിക്കുന്ന ആധുനിക ഇൻ്റർനെറ്റ് യുഗത്തിൽ സാംസ്കാരിക – പാരമ്പര്യങ്ങളുടെ സംഗമവും തുടിക്കുന്ന ഓർമ്മകളും ചരിത്രശീലുകളുമാണ് ഭാവി-വർത്തമാനങ്ങളെ നിർണ്ണയിക്കേണ്ടതെന്നും തീം ആവശ്യപ്പെടുന്നു.
ജാമിഅ മദീനതുന്നൂറിൻ്റെ കേരളത്തിലെ മുഴുവൻ കാമ്പസുകളിലും തീം ടോക്കുകൾ നടന്നു. ആശിർ ബീരാൻ (മർകസ് ഗാർഡൻ പൂനൂർ), സയ്യിദ് മുഅമ്മിൽ ബാഹസൻ( മർകസ് നജാത്ത് എകരൂൽ), ഹസീബ് റഹ്മാൻ (ഇമാം റബ്ബാനി കാന്തപുരം), ഷാഹിദ് മോങ്ങം ( സി എം മർകസ് മമ്പീതി), ജാഫർ അലി (മദ്റസത്തു മർകസ് അൽ മുനവ്വറ കൊല്ലം), മുബഷിർ പൊന്നാനി (ഹസനീയ്യ കാമ്പസ് ഐക്കരപ്പടി), അസ്മിൽ (അൽ ഇർഷാദ് കാമ്പസ്, തെച്ച്യാട് ), മുനവ്വിർ സുലൈമാൻ (ഇസ്റ വാടാനപ്പള്ളി), ജുനൈദ് (അൽ ബിലാൽ ചെരിപ്പൂർ), ബാദുഷ (ഇമാം ശാഫി ബുസ്താനാബാദ്), വാസിൽ മുജീബ് (ദാറുൽ ഹിദായ ഈങ്ങാപ്പുഴ), ഷബീബ് അശ്റഫ് (തർബീയ്യത് കൊടിയത്തൂർ), ഷഹീർ (ജമലുല്ലൈലി ചേളാരി), അൻഷിഫ് അലി (ബൈത്തുൽ ഇസ്സ നരിക്കുനി), മർസൂഖ് (ശുഹദാ എജു കാമ്പസ് ഓമാനൂർ), സജ്ജാദ് (ദാറുൽ ഹികം പാണാവള്ളി) എന്നിവർ സംസാരിച്ചു.
ഫോട്ടോ : മർകസ് ഗാർഡനിൽ നടന്ന തീം ടോക്കിന് ആശിർ ബീരാൻ നേതൃത്വം നൽകുന്നു

