ഗ്ലോകൽ വി ആർ ഗാലറി; അവതാറുകൾ നിർമ്മിക്കുന്ന മെറ്റാ ലോകം

ഇൻ്റർനെറ്റിൻ്റെ വരവോടു കൂടെയാണ് എല്ലാ മനുഷ്യരും പരസ്പരം ഇടപെടുന്ന പുതിയ ലോകക്രമം നിലവിൽ വന്നത്. നിത്യജീവിതത്തിലെ അനിവാര്യ ഘടകമായി മാറിയെങ്കിലും സുരക്ഷ, സ്വകാര്യത, വിശ്വാസം തുടങ്ങിയ നിരവധി കാര്യങ്ങൾ ഇൻ്റർനെറ്റ് ഉപയോഗത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നുണ്ട്. ഇൻ്റർനെറ്റ് പോലെത്തന്നെ, വരുന്നൊരു നവലോകക്രമത്തിന് ശിലയിടുന്നത് ബ്ലോക് ചെയിൻ ടെക്നോളജിയാണ്. അധികാരവും വിവരങ്ങളും ചില കുത്തക കമ്പനികളിൽ മാത്രമായി ചുരുങ്ങുന്നതിനെ തടയുകയാൻ സാധിക്കുമെന്നതാണ് ഈ സംവിധാനത്തെ വേറിട്ട് നിർത്തുന്നത്. സ്വകാര്യത ഉറപ്പുവരുത്താൻ സഹായിക്കുമെങ്കിലും സർക്കാർ നിയന്ത്രണങ്ങൾക്ക് അതീതമാകുന്നത് കറൻസി പോലോത്ത സംവിധാനങ്ങളിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.

ബ്ലോക്ക് ചെയിൻ ടെക്നോളജി പോലെ പുതിയ കാലത്ത് പ്രചാരം നേടിയ ആശയമാണ് മെറ്റാവേർസ്. 1992 ൽ അമേരിക്കൻ നോവലിസ്റ്റായ നീൽ സ്റ്റീഫെൻസൺ എഴുതിയ ‘സ്നോ ക്രാഷ്’ എന്ന സയൻസ് ഫിക്ഷൻ നോവലിലാണ് മെറ്റാവേഴ്സ് എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത്. യഥാർത്ഥ ലോകത്തിന്റെ 3D പതിപ്പായ ഒരു വെർച്വൽ ലോകത്ത് സ്വന്തമായ അവതാറുകളായി മനുഷ്യർ ഇടപഴകുന്ന ഇടമായാണ് മെറ്റാവേഴ്സിനെ അവതരിപ്പിക്കുന്നത്.റോബോട്ടിക് ടെക്നോളജി വളരുന്നതിലൂടെ വിദ്യാർത്ഥികളിലും കോർപറേറ്റിനും പുതിയ സാദ്ധ്യതകൾ തുറക്കുന്നതുമാണ്. ഇത്തരം നൂതന സാങ്കേതിക വിദ്യകൾ മനുഷ്യനെ നിയന്ത്രിക്കുന്ന ഒരു കാലത്തേക്ക് ഇനി അതികം ദൂരമൊന്നുമില്ല.

മെറ്റാവേഴ്സിന്റെ മിനി ആവിഷ്കാരങ്ങളോടെ നവ്യാനുഭവങ്ങൾ നൽകുന്ന ഈ വർഷം റെന്റിവ്യൂ പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിട്ടുള്ളത്. മെറ്റാവേഴ്‌സിന്റെ മാതൃക രൂപം (മിനി മെറ്റാവേഴ്സ്) അനുഭവിച്ചറിയാനാണ് ഗ്ലോക്കൽ വെർച്ചൽ റിയാലിറ്റി ഒരുക്കിയിരിക്കുന്നത്. അതോടൊപ്പംനൂതന സാങ്കേതിക വിദ്കൾ ഉപയോഗിച്ച് നിർമ്മിച്ച റോബോട്ടിക് സേവനവും ഇത്തവണ റൊന്റിവ്യൂ വേദികളിൽ ലഭ്യമാകും. ഇൻഫെസ്റ്റ് ട്രാൻസാക്ഷന് വേണ്ടി വികസിപ്പിച്ചെടുത്ത ഗ്ലോക്കൽ ഡിജിറ്റൽ കോയിൻ മറ്റൊരു സവിശേഷതയാണ്. റോബോട്ടിക് സാന്നിധ്യവും VR ഷോയും പുതിയ തലമുറക്ക് നവ്യാനുഭവങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top