പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റെന്റീവ്യൂ ആദ്യ മത്സരഫലമറിവായി. സീനിയർ വിഭാഗം മാപ്പിളപ്പാട്ടിൽ ഉനൈസ് ആവിലോറ (സനകലിയൻ ഗാല), സിനാൻ ഐകരപ്പടി (ഗസ്നവിയൻ ഗാല), അംജദ് ഖാൻ കക്കോവ് താൻസാനിയൻ താസ) യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഫൈസൽ എളേറ്റിൽ, മുനീർ നൂറാനി കൊല്ലം എന്നിവർ വിധിനിർണയം നടത്തി. വിജയികൾക്ക് അബൂബക്കർ മാസ്റ്റർ ഉപഹാരം നൽകി. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ വിജയികളെ അഭിനന്ദനന്ദിച്ചു.
ഫോട്ടോ: റെന്റിവ്യൂ’23 വേദിയിൽ ആദ്യ മത്സരഫലം ഫൈസൽ എളേറ്റിൽ പ്രഖ്യാപിക്കുന്നു.

