ജാമിഅ മദീനത്തൂന്നൂർ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു

പൂനൂർ :- ജാമിഅഃ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’23 ൽ മെറിറ്റ് അവാർഡുകൾ പ്രഖ്യാപിച്ചു. 2022-23 അക്കാദമിക വർഷത്തിൽ പഠന-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കാണ് അവാർഡുകൾ നൽകിയത്. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂ’23 വേദിയിൽ റെക്ടർ ഡോ. മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി അവാർഡുകൾ പ്രഖ്യാപിച്ചു. പെൻ അവാർഡ് (വാസ്വിൽ മുജീബ്), ക്രീയേറ്റീവ് ഐക്കൺ അവാർഡ് (ജാബിർ മുഹ്യദ്ദീൻ &ഇർഫാൻ ബഷീർ), സ്പീക്കർ അവാർഡ് (ഇബ്രാഹിം ബാദുഷ), അക്കാഡമിക് അവാർഡ് (അൻഷിഫ് അലി), സോഷ്യൽ അവാർഡ് (ശമ്മാസ്), ടെക് അവാർഡ് (റഹീം ബഷീർ) എന്നിവർക്കും ഫാണ്ടേഷൻ വിഭാഗം പെൻ അവാർഡ് (ഫസൽ സി. പി.) സ്പീക്കർ അവാർഡ് (മുഹമ്മദ്‌ സവാദ്) എന്നിവർക്കുമാണ് നൽകിയത്.

ഫോട്ടോ: ജാമിഅ മദീനത്തൂന്നൂർ മെറിറ്റ് അവാർഡുകൾ സമ്മാനിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top