പൂനൂർ: റോന്റിവ്യൂ’23 ലെ ജൂനിയർ വിഭാഗം അറബിക് കഥാ പ്രസംഗ മത്സരം ശ്രദ്ധേയമായി. അബ്ബാസിയ ഖിലാഫാത്തിന്റെ ചരിത്രപശ്ചാത്തലങ്ങൾ ഉണർത്തിയായിരുന്നു മത്സരം. ഈ വർഷം തുടക്കം കുറിച്ച മത്സരങ്ങളിലൊന്നായതിനാൽ തന്നെ വാശിയെറിയ പോരാട്ടത്തിന് മർകസ് ഗാർഡൻ സാക്ഷിയായി. സാമൂഹിക നന്മയിലേക്ക് പ്രചോദിപ്പിക്കുന്ന വിത്യസ്ത വിഷയങ്ങളിലായി പതിമൂന്ന് ക്യാമ്പസുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ അസ്ലം വി നേതൃത്വത്തിൽ ദാറുൽ ഹിദായ ഈങ്ങാപ്പുഴ കോളേജ് ടീമിനാണ് ഒന്നാം സ്ഥാനം കരസ്ഥമായത്. പത്തു മിനിറ്റ് ദൈർഘ്യമുള്ള ഈ മത്സരത്തിൽ അവതരണ മികവിനാണ് പോയിന്റ് നൽകുന്നത്.
ഫോട്ടോ: ജൂനിയർ വിഭാഗം അറബിക് കഥാ പ്രസംഗ മത്സരത്തിൽ വിജയികളായ അസ്ലം ആൻഡ് ടീം ആവേശപ്പെരുമയിൽ

