സാംസ്കാരിക റാലി; സർഗ്ഗാവിഷ്കാരത്തിന്റെ സുമോഹന സാക്ഷാത്കാരം

പൂനൂർ: റൊന്റീവ്യൂ’23 സാംസ്കാരിക റാലി വിസ്മയം തീർത്തു. റൊന്റിവ്യൂ”23 ന്റെ ഭാഗമായി നടന്ന റാലിയിൽ ജാമിഅ മദീനതുന്നൂറിന് കീഴിലുള്ള കേരളത്തിലെ മുഴുവൻ കാമ്പസുകളും പങ്കെടുത്തു. രണ്ടായിരത്തോളം വിദ്യാർത്ഥികളടങ്ങുന്ന സാംസ്കാരിക റാലി പൂനൂരിൽ ചരിത്രം സൃഷ്ടിച്ചു. ഈ വർഷത്തെ റൊന്റീവ്യൂ തീമായ റിമെമ്പാറിങ് ടോമോറൊ സന്ദേശം മുഴക്കിയായിരുന്നു റാലി നടന്നത്. മദീനത്തൂന്നൂർ കാമ്പസുകളായ മർകസ് ഗാർഡൻ പൂനൂർ, ഇമാം റബ്ബാനി കാന്തപുരം, ഇമാം ഷാഫി ബസ്ഥാനബാദ്, ദാറുൽ ഹിദായ ഈങ്ങാപ്പുഴ, ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം, ശുഹദ എഡ്യു കാമ്പസ് ഓമാനൂർ, മർകസ് നജാത്ത് എകരൂൽ, സി എം മർകസ് കാമ്പസ്, മദ്റസത്തു മർകസ് അൽ മുനവ്വറ കൊല്ലം, ഹസനീയ്യ കാമ്പസ് ഐക്കരപ്പടി, അൽ ഇർഷാദ് കാമ്പസ് തെച്ച്യാട്, ഇസ്റ വാടാനപ്പള്ളി, അൽ ബിലാൽ ചെരിപ്പൂർ, തർബീയ്യത് കൊടിയത്തൂർ, ജമലുല്ലൈലി ചേളാരി, ബൈത്തുൽ ഇസ്സ നരിക്കുനി, ദാറുൽ ഹികം പാണാവള്ളി എന്നീ കാമ്പസുകൾ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top