പൂനൂർ :- സംസ്ഥാനത്തിന്റെ വിത്യസ്ത ഭാഗങ്ങളിൽ നിന്ന് വന്ന ആയിരത്തോളം വിദ്യാർത്ഥികളുടെ മനസ്സും വയറും നിറച്ച് സൂഖുൽ ഹദീഖ്. ജാമിഅഃ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ ’23 ലേക്ക് വന്നെത്തിയ മത്സരാർഥികൾക്ക് റൊന്റിവ്യൂ ഫിനാൻസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രതേക വിഭാഗമാണ് ഇത് തയ്യാറാക്കിയത്.
ചായ &കോഫി അതിന് കൂട്ടാൻ എരിവും മധുരവും നിറഞ്ഞ വിത്യസ്ത കടികൾ, അതിനപ്പുറത്തു മുട്ടയുടെ കരവിരുതുകൾ, മനസ്സ് തണുപ്പിക്കാൻ പോന്ന വിത്യസ്ത ഫ്ലാവർ ജ്യൂസുകൾ, ഉപ്പിലിട്ടത് വേറെ…
ഇതിനു പുറമെ സൂക്കിൽ വിലക്കുറവിൽ നൂറാനി ഡ്രസ്സ് കോഡും, അത്തറുകളും വിലക്കുറവിൽ ലഭ്യമാക്കിയിരുന്നു.വിദ്യാർത്ഥികൾക്ക് ആവശ്യമായ വസ്തുക്കൾ മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞ നിരക്കിൽ മുന്തിയഇനം തന്നെ ലഭ്യമാക്കുക എന്നതാണ് ഇവയുടെ ലക്ഷ്യമെന്ന് കോർഡിനേറ്റർ മുഹമ്മദ് എം. പി പറഞ്ഞു.
മൂന്ന് ദിവസം നീണ്ടു നിന്ന ഇന്റർ ക്യാമ്പസ് ഫെസ്റ്റ് ഇന്ന് രാത്രിയോടെ സമാപിക്കും.
മനസ്സും വയറും നിറച്ച് സൂഖുൽ ഹദീഖ്

