പൂനൂർ: ആയതുൽ കുർസിയ്യ് ജീവിത ഭാഗക്കണമെന്ന് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞു. മർകസ് ഗാർഡനിൽ ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് വരെ നടക്കുന്ന ഉർസെ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവക്കേഷന്റേയും ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രതിസന്ധികൾക്കും പരിഹാരവും വലിയ സമ്പത്തുമാണ് ആയതുൽ കുർസിയ്യ്. ദിവസവും ചുരുങ്ങിയത് പതിനൊന്ന് പ്രാവശ്യം പതിവാക്കണം. നബി തങ്ങൾ പല സന്ദർഭങ്ങളിലും പ്രശ്ന പരിഹാരമായി ആയതുൽ കുർസിയ്യ് നിർദ്ധേശിച്ചത് ഉസ്താദ് ഓർമ്മപ്പെടുത്തി.
എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെകട്ടറിയും മർകസ് ഗാർഡൻ ഫൗണ്ടറുമായ ഡോ.എ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി കട്ടിപ്പാറ പ്രാർത്ഥന നടത്തി. ആയിരത്തലധികം കുടുംബങ്ങൾ പങ്കെടുത്ത മഹാസംഗമം നവ്യാനുഭവമായി. ഖാജ ലങ്കറും മർകസ് ഗാർഡൻ മഹബ്ബ ഗിഫ്റ്റും സ്വീകരിച്ച സംതൃപ്തിയിൽ മൂല്യാധിഷ്ഠിത സാമൂഹിക നിർമ്മിതിക്കും സന്തുഷ്ട കുടുംബ സംസ്ഥാപനത്തിനും ശ്രമിക്കുമെന്ന പ്രതിജ്ഞയിലാണ് എല്ലാവരും പിരിഞ്ഞത്.
മർകസ് ഗാർഡൻ മാനേജർ അബൂ സ്വാലിഹ് സഖാഫി സ്വാഗതവും മാജിദ് സഖാഫി നന്ദിയും പറഞ്ഞു. ആസഫ് നൂറാനി, സ്വാദിഖ് സഖാഫി, പി.സി.അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. സലാം സഖാഫി, അസീസ് സഖാഫി, നൗഫൽ നൂറാനി, ജലാൽ നൂറാനി, സി.കെ. അസീസ് ഹാജി, ഇമ്പിച്ചി അഹ്മദ്, ബാപ്പു ഹാജി, ഗൾഫ് ബേക് ശമീർ സംബന്ധിച്ചു.
ഫോട്ടോ:മർകസ് ഗാർഡൻ കുടുംബ സംഗമം ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു

