പൂനൂർ | രാജ്യത്തിന്റെ 74ാം റിപബ്ലിക് ദിനാഘോഷം മർകസ് ഗാർഡനിൽ പ്രൗഢമായി ആചരിച്ചു. അധ്യാപകരും വിദ്യാർഥികളും സംഗമിച്ച അസംബ്ലിയിൽ ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപാർട്ട്മെന്റ് എച്ച് ഒ ഡി ഹുസ്സൈൻ ഫൈസി കൊടുവള്ളി ദേശീയ പതാക ഉയർത്തി. ഇന്ത്യയുടെ വൈവിധ്യത്തെയും ഭരണഘടന മൂല്യങ്ങളെയും അടയാളപ്പെടുത്തി ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി സംസാരിച്ചു. മിസ്ഹബ് മുസ്തഫ സന്ദേശ പ്രസംഗവും നടത്തി. അസംബ്ലിയിൽ മർകസ് ഗാർഡൻ ഫാകൾട്ടികളായ മുഹ്യുദ്ധീൻ ബാഖവി, മുഹ്യുദ്ദീൻ സഖാഫി കാവനൂർ, മുഹ്യുദ്ദീൻ സഖാഫി തളീക്കര, മുഹ്യുദ്ദീൻ ഹാജി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥി യൂണിയൻ കൺവീനർ ഇയാസ് സുലൈമാൻ സ്വാഗതവും ചെയർമാൻ സയ്യിദ് സഹൽ നന്ദിയും പറഞ്ഞു.
ഫോട്ടോ: മർക്കസ് ഗാർഡനിൽ നടന്ന അസംബ്ലിയിൽ ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപാർട്ട്മെന്റ് എച്ച് ഒ ഡി ഹുസ്സൈൻ ഫൈസി കൊടുവള്ളി ദേശീയ പതാക ഉയർത്തുന്നു.

