പൂനൂർ: മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി നടക്കുന്ന തമിഴ് ഖിദ്മ; പാനൽ ഡിസ്കഷൻ നാളെ. ‘തമിഴ് മുസ്ലിം ജീവിതം; പാരമ്പര്യവും പ്രതീക്ഷകളും’ പ്രമേയത്തിൽ നടക്കുന്ന പാനൽ ഡിസ്കഷൻ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ വെല്ലൂർ ലത്തീഫിയ്യ കോളേജ് മുൻ പ്രിൻസിപ്പൾ കെ സി അബൂബക്കർ ഹസ്റത് ഉദ്ഘാടനം ചെയ്യും. ഹാപ്പി ഹെല്പ് ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ സി പി ഷഫീഖ് ബുഖാരി കാന്തപുരം, സൈദ് ഹമീദ അറബിക് കോളേജ് കീളക്കര പ്രിൻസിപ്പൾ അലീഷാ നൂറാനി, സൈദ് ഹമീദ അറബിക് കോളേജ് ഫാകൽറ്റി അബ്ദുൽ ഗഫൂർ നൂറാനി, ഹമീദിയ്യ ഇസ്ലാമിക് സെന്റർ പൊള്ളാച്ചി ഡയറക്ടർ റാഷിദ് നൂറാനി, ഹമീദിയ്യ പൊള്ളാച്ചി മസ്ജിദ് ഇമാം ഫായിസ് നൂറാനി, മോസ്ക ഫൌണ്ടേഷൻ ചെയർമാൻ ഫയാസ് റബ്ബാനി ചെന്നൈ എന്നിവർ പാനൽ ഡിസ്കഷനിൽ സംബന്ധിക്കും.
‘ഖിദ്മ : എ ലൈഫ് വർത്ത് ലിവിങ് ‘ എന്ന പ്രമേയത്തിൽ നടക്കുന്ന ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെ ഭാകമായാണ് പാനൽ ഡിസ്കഷൻ സംഘടിപ്പിക്കുന്നത്. തമിഴ് മുസ്ലിം വൈഞ്ജാനിക നവജാഗരണ പ്രവർത്തനങ്ങളുടെ പ്രൊജക്ട് പ്ലാനും പരിപാടിയിൽ അവതരിപ്പിക്കും. തമിഴ് നാടിന്റെ നല്ല നാളെയെ ലക്ഷ്യം കണ്ട് ജാമിഅ മദീനത്തുന്നൂർ 16ാം ബാച്ച് വിദ്യാർത്ഥികൾ നടത്തിയ തമിഴ്നാട് രിഹ് ല യാത്രാവിവരണ പുസ്തകം ‘ഉയിരു തേടും ഊരുകൾ’ കുറ്റൂർ അബ്ദുറഹ്മാൻ ഹാജി പ്രകാശനം ചെയ്യും.

