തമിഴ് മുസ്ലിം ജീവിതം പാരമ്പര്യവും പ്രതീക്ഷകളും; പാനൽ ഡിസ്കഷൻ സമാപിച്ചു

പൂനൂർ: മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി നടന്ന തമിഴ് ഖിദ്മ; പാനൽ ഡിസ്കഷൻ സമാപിച്ചു. ‘തമിഴ് മുസ്ലിം ജീവിതം; പാരമ്പര്യവും പ്രതീക്ഷകളും’ പ്രമേയത്തിൽ നടന്ന പാനൽ ഡിസ്കഷൻ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷതയിൽ വെല്ലൂർ ലത്തീഫിയ്യ കോളേജ് മുൻ പ്രിൻസിപ്പൾ കെ സി അബൂബക്കർ ഹസ്റത് ഉദ്ഘാടനം ചെയ്തു. തമിഴ് വൈജ്ഞാനിക വീണ്ടെടുപ്പിന് പണ്ഡിതർ കർമ്മ സജ്ജരാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആത്മീയ സൗന്ദര്യം നഷ്ടപ്പെട്ട നിഷ്കളങ്കരായ തമിഴ് വിശ്വാസികളുടെ സമുദ്ധാരണം നമ്മുടെ കടപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാപ്പി ഹെല്പ് ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ സി പി ഷഫീഖ് ബുഖാരി കാന്തപുരം, കീളക്കര സൈദ് ഹമീദ അറബിക് കോളേജ് പ്രിൻസിപ്പൾ അലീഷാ നൂറാനി, സൈദ് ഹമീദ അറബിക് കോളേജ് ഫാകൽറ്റി അബ്ദുൽ ഗഫൂർ നൂറാനി, ഹമീദിയ്യ ഇസ്ലാമിക് സെന്റർ പൊള്ളാച്ചി ഡയറക്ടർ റാഷിദ് നൂറാനി, ഹമീദിയ്യ പൊള്ളാച്ചി മസ്ജിദ് ഇമാം ഫായിസ് നൂറാനി, മോസ്ക ഫൌണ്ടേഷൻ ചെയർമാൻ ഫയാസ് റബ്ബാനി ചെന്നൈ എന്നിവർ പാനൽ ഡിസ്കഷനിൽ സംബന്ധിച്ചു.

‘ഖിദ്മ : എ ലൈഫ് വർത്ത് ലിവിങ് ‘ എന്ന പ്രമേയത്തിൽ നടക്കുന്ന ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെ ഭാകമായാണ് പാനൽ ഡിസ്കഷൻ സംഘടിപ്പിച്ചത്. തമിഴ് മുസ്ലിം വൈഞ്ജാനിക നവജാഗരണ പ്രവർത്തനങ്ങളുടെ പ്രൊജക്ട് പ്ലാനും പരിപാടിയിൽ അവതരിപ്പിച്ചു.

ഫോട്ടോ: ‘തമിഴ് മുസ്ലിം ജീവിതം; പാരമ്പര്യവും പ്രതീക്ഷകളും’ പ്രമേയത്തിൽ നടന്ന പാനൽ ഡിസ്കഷൻ വെല്ലൂർ ലത്തീഫിയ്യ കോളേജ് മുൻ പ്രിൻസിപ്പൾ കെ സി അബൂബക്കർ ഹസ്റത് ഉദ്ഘാടനം ചെയ്യുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top