മർകസുൽ ഹുദയിൽ ‘വിന്‍ വിന്‍’ ഓറിയന്റേഷന്‍ പ്രോഗ്രാം സമാപിച്ചു

കോട്ടയം | കോഴിക്കോട് പൂനൂർ ജാമിഅ മദീനതുന്നൂറിനു കീഴിൽ എസ്.എസ്.എല്‍.സി. കഴിഞ്ഞവർക്കും സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയായവർക്കുമായി കോട്ടയം ചങ്ങനാശ്ശേരി മർക്കസുൽ ഹുദയിൽ നടന്ന ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഒന്നാം എഡിഷൻ സമാപിച്ചു. മുഹമ്മദ് സിറാജ് നൂറാനിയുടെ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ അവസരങ്ങളും മൂല്യാധിഷ്ഠിത സംവിധാന സാധ്യതകളും പരിചയപ്പെടുത്തി ഫള്ലുറഹ്മാൻ നൂറാനി നേതൃത്വം നൽകി. യൂസുഫ് സഖാഫി ഇരാറ്റുപേട്ട, ശാഫി സഖാഫി ചെങ്ങനാശ്ശേരി സംബന്ധിച്ചു. ‘വിൻ വിൻ’ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ രണ്ടാം എഡിഷൻ മെയ് രണ്ടിന് മർക്കസുൽ ഹുദയിൽ നടക്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് 963 313 6517 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ജാമിഅ മദീനതുന്നൂറിന്റെ നൂറാനി വിവിധ കോഴ്സ് വിവരങ്ങൾ അറിയാനും രജിസ്ട്രേഷനും വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top