റീഡിംഗ് ഡേ: ഓതേഴ്സ് ടോക്കുകൾ സംഘടിപ്പിച്ചു

പൂനൂർ: ലോക വായന ദിനത്തോടനുബന്ധിച്ച് ഓതേഴ്സ് ടോക്കുകൾ സംഘടിപ്പിച്ചു.
ജാമിഅ മദീനതുന്നൂർ ലൈബ്രറി കൗൺസിലിന് കീഴിൽ ജൂൺ 19 മുതൽ ഡിസംബർ 30 വരെ നീണ്ടുനിൽക്കുന്ന ‘ഇഖ്റഅ്’ റീഡിംഗ് ക്യാമ്പയിനിന്റെ ഭാഗമായാണ് ടോക്കുകൾ നടന്നത്. ജാമിഅ മദീനതുന്നൂറ് ബാച്ചിലർ ക്യാമ്പസുകളിൽ നടന്ന ടോക്കുകൾക് സുഹൈൽ ഹുസൈൻ നൂറാനി (വിശ്വാസികളുടെ മനഃശാസ്ത്രം – മർകസ് ഗാർഡൻ), ഇഹ്‌ജാസ് അബ്ദുല്ല നൂറാനി (നിഷ്കാസിതർ – ഇമാം റബ്ബാനി, കാന്തപുരം), അജ്മൽ നൂറാനി ഉളിയിൽ (ആയിഷ – ഇമാം ശാഫി ബസ്താനാബാദ്), സിനാൻ ബഷീർ നൂറാനി (റസൂലിൻ്റെ വിവാഹം:വിമർശനം,വസ്തുത – ദാറുൽ ഹുദ ഈങ്ങാപ്പുഴ), മുബഷിർ ഏലാട് (പ്രകൃതിയും പ്രവാചകനും – ദലാഇലുൽ ഖൈറാത്ത്,കക്കിടിപ്പുറം), ശഫീഖ് നൂറാനി നാദാപുരം (ഇസ്ലാമിക സാമ്പത്തിക ബദൽ – ശുഹദ എജു) ക്യാംപസ്, ഒമാനൂർ) മുഹമ്മദ് നൂറാനി മാട്ടാൻ (സ്വർഗവഴി മലകയറും പോലെ – കാലിക്കറ്റ്) എൻ.എസ് അബ്ദുൾ ഹമീദ് നൂറാനി (രാം കെ നാം – ഇസ്റ വാടാനപ്പള്ളി) ഇംതിയാസ് അഹമ്മദ് നൂറാനി (ദിൽദാരെ ഉർദു – പേരാമ്പ്ര) നജീബ് നൂറാനി (ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് – ഉള്ളാൾ) എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളിൽ വായനയും എഴുത്തും സജീവമാക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ ബിബ്ലോസ്മിയ, ബുക്കാഹോളിക്, ഓതേഴ്സ് ടോക്ക്, പിഗ്ഗി ബാങ്ക്, പാപിറസ്, പുസ്തക ചർച്ച തുടങ്ങിയ പരിപാടികളും റീഡിംഗ് ടെസ്റ്റ്, ബുക്ക് ട്രാൻസ്‌ലേഷൻ, ബുക്ക് റിവ്യൂ തുടങ്ങിയ മത്സരങ്ങളും നടത്തപ്പെടും.മത്സരങ്ങളിൽ ജാമിഅ മദീനതുന്നൂർ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ മാറ്റുരക്കുമെന്ന് ഡീൻ ഓഫ് അകാദമിക്സ് ശിബിലി താഹിർ നൂറാനി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top