കേരള സർവകലാശാല കാലിഗ്രഫി മത്സരം: ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജാമിഅ മദീനതുന്നൂർ വിദ്യാർഥികൾ

പൂനൂർ: കേരള സർവകലാശാല അറബി വിഭാഗം സംഘടിപ്പിച്ച അറബിക് കാലിഗ്രഫി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജാമിഅ മദീനതുന്നൂർ വിദ്യാർഥികൾ. ‘ഹൈററ്റ്സ് ‘ റിസേർച്ചേർസ് ഫെസ്റ്റ് ’23 ൻ്റെ ഭാഗമായി നടന്ന മത്സരത്തിൽ സാലിം ഖാസിം, ബിശ്റ് ബഷീറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ജാമിഅ മദീനതുന്നിരിൽ ഇസ്ലാമിക് സ്റ്റ്ഡീസിനൊപ്പം ഡിഗ്രി പഠനം പൂർത്തിയാക്കി ഉന്നത പഠത്തിനായി തയ്യാറെടുക്കുകയാണ് ഇരുവരും.നിലവിൽ NCUPL ന് കീഴിൽ രണ്ടു പേരും കാലിഗ്രഫി കോഴ്സ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്.നാദി ദഅവക്ക് കീഴിൽ റൈസ് റ്റു ലിറ്റിൻ്റെ നേതൃത്തിൽ ലഭിക്കുന്ന തീവ്രപരിശീലനമാണ് ഈ വിജയത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അണ്ടൊണ സ്വദേശിയായ ബിശ്റ് ബഷീർ സഖാഫി, റംല എന്നിവരുടെയും കർണാടകയിലെ കറായ സ്വദേശിയായ സാലിം ഖാസിം മദനി, സുബൈദ എന്നിവരുടെയും മകനാണ്.വിദ്യാർത്ഥികളെ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ: അബ്ദുൽ ഹകീം അസ്ഹരിയും അക്കാദമിക് കൗൺസിലും അനുമോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top