മില്ലത്ത് ഇബ്രാഹിം: തഅ്ലീം പഠന ക്ലാസ് സംഘടിപ്പിച്ചു

പൂനൂർ: തഅ്ലീം പഠന ക്ലാസ് സംഘടിപ്പിച്ചു.ജാമിഅ മദീനതുന്നൂർ ദുൽ ഹിജ്ജ ക്യാമ്പയിൻ ‘മില്ലത്ത് ഇബ്രാഹിമി’ൻ്റെ ഭാഗമായി നടന്ന സെഷന് മഅ്ദിൻ അക്കാദമി സീനിയർ മുദരിസ്സും പ്രശസ്ത വാഗ്മിയുമായ അബൂ ശാകിർ സുലൈമാൻ ഫൈസി കിഴിശ്ശേരി നേതൃത്വം നൽകി. ‘ഇസ്മാഈൽ നബിയും അറബ് വംശവും’ എന്ന വിഷയത്തിൽ നടന്ന സംഗമത്തിൽ ഇബ്രാഹീപരമ്പരയുടെ ചരിത്രവും പാരമ്പര്യവും ചർച്ച ചെയ്തു. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന മില്ലത്ത് ഇബ്രാഹിം ക്യാമ്പയിനിൽ ലബ്ബൈക ബിൽ ഖുലൂബ്, തഅ്ലീം സെഷൻ, ഇൻഫോ ബുക്ക്, ക്വിസ്, ശരീഅ സെമിനാർ, മസ്അല ശൂറ, കഥാ പ്രസംഗം, സ്റ്റുഡൻ്റ്സ് ടോക് എന്നിവ സംഘടിപ്പിക്കപ്പെടും.
ശരീഅ സെമിനാറിൽ ഹജ്ജിൻ്റെ സാമൂഹിക മാനവിക ദൗത്യങ്ങൾ, മില്ലത്ത് ഇബ്രാഹിം പാരമ്പര്യവും സംസ്കാരവും, സംസം മഹ്‌ത്വവും സവിശേഷതയും, മാംസാഹാരത്തിലെ മതവും രാഷ്ട്രീയവും എന്നീ വിഷയങ്ങളിൽ ജുനൈദ് സൂഫി, സിനാൻ യഹ്‌യ, ഉവൈസ് അബ്ദുസ്സലാം, ബുജൈർ ശാഫി എന്നിവർ പ്രബന്ധം അവതരിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top