കടലാസ് ’23 ദ്വിദിന ശില്പശാലക്ക് ഇന്ന് തുടക്കം

പൂനൂർ: ജാമിഅ മദീനതുന്നൂർ മലയാള സമിതിയും ഫാറൂഖ് കോളേജ് മലയാള വിഭാഗവും സംയുക്തയായി സംഘടിപ്പിക്കുന്ന കടലാസ് ദ്വിദിന ശില്പശാല 24,25 തീയതികളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ച് ഇന്ന് തുടങ്ങും. ‘സാഹിത്യ നിരൂപണം’ എന്ന ആശയത്തിന് കീഴിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യമേഖലയിലെ മികച്ച വ്യക്തികൾ പങ്കെടുക്കും. ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ് ശില്പശാല ഉൽഘാടനം നിർവഹിക്കും. ഉദ്ഘാടന സെഷനിൽ മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫി, ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാറ, ഡീൻ ഓഫ് സ്റ്റുഡന്റ്സ് അഫേഴ്സ് ശിബിലി ത്വാഹിർ നൂറാനി എന്നിവർ സംവദിക്കും.

വായനയിലെ പ്രത്യയ ശാസ്ത്ര സമീപനം എന്ന വിഷയത്തിൽ ഫറോക്ക് കോളേജ് മലയാള വിഭാഗം എച്ച്.ഒ.ഡി ഡോ അസീസ് തരുവണ, കൃതിയും കർത്താവും എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി ജേതാവും എഴുത്തുകാരനുമായ വിമീഷ് മാണിയൂർ എന്നിവർ സെഷന് നേതൃത്വം നൽകും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ മുഹമ്മദ് ബി കടയ്ക്കൽ, ശിബിലി നൂറാനി മഞ്ചേരി, എഴുത്തും വായനയും പ്രായോഗിക ഇടപെടലുകൾ എന്ന വിഷയത്തിൽ വെള്ളിയാഴ്ച നടക്കുന്ന പാനൽ ഡിസ്കഷന് ലുക്മാൻ കരുവാരക്കുണ്ട്, യാസർ അറഫാത്ത് നൂറാനി എന്നിവർ ചർച്ചക്ക് നേതൃത്വം നൽകും. ശില്പശാലയുടെ ഭാഗമായി സാഹിത്യ സംസാരം, സാഹിത്യ വർക്ക്ഷോപ്പ്, പാനൽ ഡിസ്കഷൻ, സാഹിത്യ നിരൂപണം, പുനർജനി എന്നീ പരിപാടകൾ നടക്കുമെന്ന് ക്യാമ്പ് കോർഡിനേറ്റർ മുബഷിർ പൊന്നാനി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top