പൂനൂർ: സംഘടന സംവിധാനം സാമൂഹ്യ ഐക്യത്തിന് അനിവാര്യമെന്ന് എസ്. എസ്.എഫ് ദേശിയ അധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പ്രസ്താവിച്ചു. പൂർവികർ കൈമാറിയ സംഘടന പൈതൃകം സമ്പന്നവും കാലോചിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് എസ് എഫ് ദേശീയ നേതൃതം നയിക്കുന്ന സംവിധാൻ യാത്രയ്ക്ക് മർകസ് ഗാർഡനിൽ വെച്ച് നടന്ന സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എസ്.എഫ് ക്യാമ്പസ് സെല്ലിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രകടന റാലിയോടെയാണ് ദേശീയ നേതൃത്വത്തിന് വരവേൽപ്പ് നൽകിയത്.തുടർന്ന് നടന്ന സ്വീകരണ സംഗമത്തിൽ മുഹ്യിദ്ദീൻ സഖാഫി തളീക്കരയുടെ അധ്യക്ഷതയിൽ ദേശീയ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി, ഫൈ.സെക്രട്ടറി സുഹൈറുദ്ദീൻ നൂറാനി, മുഹ്യിദ്ദീൻ സഖാഫി കാവനൂർ എന്നിവർ സംബന്ധിച്ചു.
രാജ്യത്തിൻ്റെ ഹൃദയം തൊട്ടറിഞ്ഞ് 22 സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തി ഞായർ വൈകീട്ട് ബംഗളൂരുവിൽ വെച്ച് സമാപിക്കുന്ന യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്ന് വൻ സ്വീകരണമാണ് ലഭിച്ചത്.
ഫോട്ടോ: മർകസ് ഗാർഡനിൽ നടന്ന എസ് എസ് എഫ് സംവിധാൻ യാത്ര സ്വീകരണ സംഗമത്തിൽ ദേശിയ ആധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി സംസാരിക്കുന്നു

