സൈക്ക് ലോർ‘23 ശില്പശാലക്ക് തുടക്കം

പൂനൂർ: വേൾഡ് മെന്റൽ ഹെൽത്ത്‌ ദിനത്തോടനുബന്ധിച്ച് ജാമിഅ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് സൈക്കോളജി & മെന്റൽ ഹെൽത്ത് സംഘടിപ്പിക്കുന്ന ദ്വിദിന സൈക് ലോർ‘23 ക്യാമ്പിന് തുടക്കം. ഓപ്പണിങ് സെഷനിൽ ഡോ. ഷൗകത് അലി കാമിൽ (സ്റ്റുഡന്റസ് കൗൺസിലർ, ഐ.ഐ.ടി ബോംബെ) പരിപാടി ഉദ്ഘടാനം ചെയ്തു. ഫ്യൂചർ ഓഫ് സൈക്കോളജി എന്ന വിഷയത്തിൽ നടന്ന പാനൽ ഡിസ്‌കഷനിൽ സുഹൈൽ നൂറാനി അസി.പ്രൊ. ഇൻ സൈക്കോളജി, മർകസ് കോളേജ് ഓഫ് ആർട്സ് & സയൻസ്) യുടെ അധ്യക്ഷതയിൽ അഹമ്മദ്‌ ശറീൻ (സൈക്കോളജിസ്റ്റ്, ലീവ് ടു സ്മൈൽ), ഷാഹിദ് പയ്യന്നൂർ( ചീഫ് സൈക്കോളജിസ്റ്റ്, ഇൻസൈറ്റ് സൈക്കോളജിക്കൽ സർവീസ് സെന്റർ, പയ്യന്നൂർ) മുഹമ്മദ്‌ അർഷദ് (എഡ്യൂക്കേഷണൽ പ്ലാനർ, ടീം ഇൻക്യുബേഷൻ ) എന്നിവർ സംബന്ധിച്ചു.

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ വർക്ക്ഷോപ്, പാനൽ ഡിസ്കഷൻ, ഗസ്റ്റ് സ്പീകർ സീരീസ്, സൈക് പാലറ്റ് എക്സിബിഷൻ, ഓപ്പൺ മൈക് നൈറ്റ്‌, ബ്രീത് ആൻഡ്‌ ബി, ഫ്രോയ്ഡ് ഇൻ ഫ്രെയിം, ടൂർ ഡി അ‌വേർ, ഇൻക്വിസ്റ്റീവ് തുടങ്ങിയ സെഷനുകൾ നടക്കും. നർച്ചറിംഗ് ഡിജിറ്റൽ വെൽനെസ്സ് എന്ന പ്രമേയത്തിൽ നടക്കുന്ന പ്രോഗ്രാമിൽ മനഃശാസ്ത്ര മേഖലയിലെ വിദഗ്ധർ സംബന്ധിക്കും. വെള്ളി രാവിലെ നടക്കുന്ന ഗസ്റ്റ്‌ സ്പീകർ സീരിസിൽ അഷ്ഫാഖ് ജാഫർ( സൈക്കോളജിസ്റ്റ്) ജെയ്സൽ ജമാൽ( ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ടെക്സ ക്ലിനിക്) എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ സംസാരിക്കും. Understanding Online behavior: the Psychology of social media എന്ന പ്രമേയത്തിൽ നടക്കുന്ന വർക്ക്ഷോപ്പിന് ഡോ. പ്രജീഷ് പാലന്തറ (ചീഫ് സൈക്കോളജിസ്റ്റ്, ട്രസ്റ്റ്‌ സെന്റർ ഫോർ മൈൻഡ്ഫുൾ ലിവിങ്) നേതൃത്വം നൽകും. ബ്രീത് ആൻഡ് ബി മൈൻഡ് ഫുൾ സെഷൻ ഷഹീർ അഹ്മദ് (സൈകോളജിസ്റ്റ് &ട്രെയിനർ) നയിക്കും. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി അസ്സഖാഫി ക്ലോസിംഗ് റിമാർക്സ് നിർവ്വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top