രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ

പൂനൂർ: ജാമിഅഃ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഹദീസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. ഡിസംബർ 14 വരെ നീണ്ടു നിൽക്കുന്ന വെബിനാറിൽ ‘ക്രോഡീകരണാനന്തര കാലത്തെ ഇസ്നാദിന്റെ പ്രകൃതവും പ്രാധാന്യവു’മെന്ന തലക്കെട്ടിൽ അഞ്ചു സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങൾ ചർച്ചയാവും. ഡോ: കോൺറാഡ് ഹിർഷ്ലർ(ഹാംബർഗ് യൂണിവേഴ്സിറ്റി, ജർമ്മനി) ഡോ: റുഗ്ഗെറോ വിമർകാറ്റി സാൻസെവെരിനോ (ടൂബിൻഗെൻ യൂണിവേഴ്സിറ്റി, ജർമ്മനി) പ്രൊഫ: ജവാദ് അൻവർ ഖുറേഷി( സൈതൂന കോളേജ്, കാലിഫോർണിയ) മാതുരീദി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ ഷെയ്ഖ് അതാബെക് ഷുകോറോവ്, പ്രൊഫ: ഇമാദ് ഹംദെ(എംബ്രി റിഡ്ഡ്ൽ യൂണിവേഴ്സിറ്റി, ഫ്ലോറിഡ) തുടങ്ങിയ വിദേശ പണ്ഡിതൻമാർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7592963387

???????? ???? :- https://haadee.org/riwaya

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top