ഓമാനൂർ: പുതുകാല സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികൾ മികവുറ്റവരാകണമെന്ന് ഡോ. മുഹമ്മദ് അബ്ദുൽ ഹക്കിം അസ്ഹരി പ്രസ്താവിച്ചു. ശുഹദാ എജ്യൂ ക്യാമ്പസ് വിദ്യാർഥി സംഘടന നാദി ദഅവക്ക് കീഴിൽ നടക്കുന്ന യൂണിറ്റ് റെന്റിവ്യൂ എസ്റ്റല്ല‘23 ലൈഫ് ഫെസ്റ്റിവൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനും അറിവ് അന്വേഷണങ്ങൾക്കും ഇസ്ലാം നൽകുന്ന പ്രാധാന്യമാണ് സ്വാത്വികരായ പണ്ഡിതന്മാരെ സൃഷ്ടിച്ചെടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ ഭാഷകളിലുള്ള റിസർച്ച് പോസ്റ്റർ പ്രസന്റേഷൻ, ഫ്ലാഷ് ഫിക്ഷന്, ലൈവ് എക്സ്റ്റമ്പർ, ടെഡ് ടോക് തുടങ്ങിയ പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി നടന്നു. മത്സരത്തിലെ വിജയികൾ പൂനൂർ മർക്കസ് ഗാർഡനിൽ ജനുവരി 5,6,7 തീയതികളിൽ നടക്കുന്ന ഹോം റെന്റിവ്യൂവിൽ ജാമിഅ മദീനത്തുന്നൂറിന്റെ മുപ്പത് ക്യാമ്പസ്സുകളിലെ വിദ്യാർത്ഥികളുമായി മാറ്റുരക്കും.
വീരാൻകുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.സയ്യിദ് ത്വാഹാ ഹുസൈൻ നൂറാനി, സെയ്ദ് മുഹമ്മദ് സഖാഫി, ഉവൈസ് നുറാനി, നിഷാദ് അഹ്സനി, അബൂബക്കർ സഖാഫി
തുടങ്ങിയവർ സംസാരിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി നടന്ന ബുർദ്ദ വാർഷികം, ഇശൽ നൈറ്റിന് ഷുക്കൂർ ഇർഫാനി ചെമ്പരിക്ക നേതൃത്വം നൽകി. നാസിഫ് കാലിക്കറ്റ്, മുബഷിർ പെരിന്താറ്റിരി, അസ്ഹർ കല്ലൂർ, അസ്ഹദ് പൂക്കോട്ടൂർ തുടങ്ങിയവർ സംഗമിച്ചു.
ഫോട്ടോ: ശുഹദ ലൈഫ് ഫെസ്റ്റിവൽ എസ്റ്റല്ല‘23 ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉത്ഘാടനം ചെയ്യുന്നു

