കോഴിക്കോട് :’ശാസ്ത്ര സാങ്കേതിക രംഗത്തെ ആധുനിക പുരോഗതികൾ’ എന്ന പ്രമേയത്തിൽ ജാമിഅ മദീനത്തുന്നൂർ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റും മദീനത്തുന്നൂർ സയൻസ് ഓർബിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അക്കാദമിക്ക് കോൺഫറൻസ് (ACRAST 2023) ഡിസംബർ 24 ന് നരിക്കുനി ബൈത്തുൽ ഇസ്സ സയൻസ് ക്യാമ്പസിൽ നടക്കും.
ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസ് ജാമിഅ മദീനതുന്നുർ റെക്ടർ ഡോ.എ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ ഡോ. എ കെ വിജയരാജൻ ഉദ്ഘാടനം ചെയ്യും.
കാലിക്കറ്റ് എൻ ഐ ടി സീനിയർ പ്രൊഫസർ ഡോ. സുജിത്ത്,
കാലിക്കറ്റ് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ മുജീബുറഹ്മാന് എന്നിവർ മുഖ്യാഥിതികളായിരിക്കും.
ഇരുപതോളം സർവ്വകലാശാലകളിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥികൾ കോൺഫറൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഡിസംബർ 23 ന് നടക്കുന്ന ‘കോൺസയൻഷ്യ’ സയൻസ് അസംബ്ലി സയൻസ് ഓർബിറ്റ് ചീഫ് മുജ്തബ നൂറാനിയുടെ അദ്ധ്യക്ഷതയിൽ ജാമിഅ പ്രോ റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്യും. തരുൺ കുമാർ ബംഗളൂരു (സി ഇ ഒ, ഇക്കോഎസ്ടിപി പ്രൈവറ്റ് ലിമിറ്റഡ്) തീം ടോക്ക് നടത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോട്ടിക്സിന്റെയും പുതിയ സാധ്യതകളെക്കുറിച്ച് സജീഷ് കൃഷ്ണ (റോബോട്ടിക്സ് കൺസൾട്ടന്റ്, ഇവോൾവ് റോബോട്ടിക്സ്) സ്റ്റീം ടോക്ക് നടത്തും.അലി ബാഖവി ആറ്റുപുറം തൻളീം സെഷന് നേതൃത്വം നൽകും.സയൻസ് ഒളിമ്പ്യാട് , കരിയർ ഡിവലപ്മെന്റ് , സയൻസ് ലിറ്ററേച്ചർ, സെമിനാർ തുടങ്ങിയവ നടക്കും.
കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഇമ്പൾസ് വാക്ക് ‘ ഡൽഹി യൂണിവേഴ്സിറ്റി, എൻ ഐ ടി കാലിക്കറ്റ്, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി, കേരള ഫാർമസി അക്കാദമി, മർക്കസ് യൂനാനി മെഡിക്കൽ കോളേജ് തുടങ്ങി വിവിധ കാമ്പസുകളിൽ നടന്നു. ജാമിഅ മദീനതുന്നൂറിന്റെ മുഴുവൻ സയൻസ് ക്യാമ്പസുകളിലും ഡിബേറ്റ്, പ്രീ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു. സുസ്ഥിര വികസനം ; ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങൾ എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്.വിപുലമായ സയൻസ് എക്സ്പോയും ഒരുക്കിയിട്ടുണ്ട്. ഹാരിസ് നൂറാനി, യാസീൻ നൂറാനി, ശമീർ നൂറാനി തുടങ്ങിയവർ സംബന്ധിക്കും.

