മാസ്സ് ഗാല: ആവേശമായി പ്രചാരണ റാലി

പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റീവ്യൂ’24 ന്റെ മുന്നോടിയായി നടക്കുന്ന മാസ്സ് ഗാല ആവേശമായി. ജാമിഅ മദീനതുന്നൂറിന്റെ ഇരുപത്തിയൊമ്പത് ക്യാമ്പസുകളിൽ വെച്ച് നടക്കുന്ന പ്രകടനറാലികളിൽ ആയിരത്തി മുന്നൂറിലധികം വിദ്യാർത്ഥികളാണ് അണിചേരുന്നത്.
മാനുഷിക ബന്ധത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ വിരുന്നാണ് മാസ്സ് ഗാല ഒരുക്കുന്നത്.
‘സെൻസിങ് ദി സ്പേയ്സസ്’എന്ന പ്രേമയത്തിൽ നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റീവ്യൂ’24 ന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി കോഗ്നറ്റേഴ്സ് അറിയിച്ചു.ജനുവരി 5,6,7 തിയ്യതികളിൽ മർകസ് ഗാർഡൻ പൂനൂരിൽ വെച്ച് നടക്കുന്ന ഫെസ്റ്റിവലിൽ ഇരുന്നോരോളം മത്സര ഇനങ്ങളിൽ ആയിരത്തി മുന്നൂറിലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top