ആത്മസായൂജ്യം പകർന്ന് ഗുരുസാന്നിധ്യം

പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റിവ്യൂ’24 വേദിയിൽ ആത്മസായൂജ്യം പകർന്ന് ഗുരു സാന്നിധ്യം. അപ്രതീക്ഷിതമായി എത്തിച്ചേർന്ന ശൈഖുനാ സുൽത്താനുൽ ഉലമ വിലയേറിയ ഉപദേശങ്ങളും ആത്മാർത്ഥ പ്രാർത്ഥനകളും കൊണ്ട് വേദിയെ അനുഗ്രഹീതമാക്കി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങളറിയിച്ച ഉസ്താദ് കൂടുതൽ സംസാരിക്കാനാവാത്തതിന്റെ സന്ദേഹം സദസ്യരെ അറിയിച്ചു.
നീണ്ട സംസാരത്തിന് ശേഷമുള്ള ആ സന്ദേഹപ്പറച്ചിൽ കൺകളിൽ നനവ് പടർത്തി.
ആയിരക്കണക്കിന് ശുഭ്ര ധാരികളാൽ നിറഞ്ഞു നിൽക്കുന്ന സദസ്സ് മഹാഗുരുവിന്റെ സാന്നിധ്യം കൊണ്ട് പുളകം കൊണ്ടു . മറക്കാനാവാത്ത നിമിഷങ്ങളായി ആ നിമിഷങ്ങളെ റോന്റിവ്യൂ’24 ന്റെ ചരിത്രത്തിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യും . തെറ്റിപ്പെയ്യുന്ന മൺസൂൺ മഴക്കിടയിലും ഉമ്മത്തിന്റെ സുൽത്താൻ തന്റെ പതിവ് തെറ്റിച്ചില്ല. അതേ, നിശ്ശംസയം പറയാം… ഈ ഉമ്മത്തിന്റെ കാവൽ ആ കൈകളിൽ സുഭദ്രം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top