പൂനൂർ: വിദ്യാർഥികൾക്ക് തങ്ങളുടെ പഠനമേഖല മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ അവസരമൊരുക്കിയ പ്രോ ചാറ്റ് ശ്രദ്ധേയമായി. പ്രത്യേക വിഷയങ്ങളിൽ കൂടുതലായി ഫോക്കസ് ചെയ്യുന്ന ജാമിഅ മദീനതുന്നൂറിലെ
വിദ്യാർഥികൾ അവരുടെ പ്രസ്തുത മേഖലകൾ പരിചയപ്പെടുത്തുന്ന ഹ്രസ്വമായ സംസാരമാണ് പ്രോ ചാറ്റ്. അൻശിഫ് അലി (മൈഗ്രേഷൻ സ്റ്റഡീസ്), ഇയാസ് സുലൈമാൻ (ഖുർആനിക് സ്റ്റഡീസ്), മുബശ്ശിർ പൊന്നാനി (സാഹിത്യം), ഹസീബ് റഹ്മാൻ (തിയോളജി), ശാമിൽ ശുക്കൂർ (ഫിഖ്ഹ്), ഇബ്റാഹിം ബാദുഷ (മീഡിയ സ്റ്റഡീസ്, ഹഫീള് മുഹ്യിദീൻ (സൈക്കോളജി), സ്വാലിഹ് മൂസ (ക്രിയേറ്റീവ് ആർട്സ് ), വാസ്വിൽ മുജീബ് (സൂഫിസം ), സാഹി അബ്ദുസ്സലാം (ടെക്ക്നോളജി), മുഹമ്മദ് ശബീർ (സയൻസ്) എന്നിവർ സംസാരിച്ചു. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റിവ്യൂ’24 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെഷനുകൾ കലാനഗരിയുടെ വ്യത്യസ്ത ഭാഗങ്ങളിലായാണ് നടന്നത്.
പ്രോ ചാറ്റ് ശ്രദ്ധേയമായി

