പൂനൂർ : മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ ഭാഗമായി ഗ്ലോബൽ അജ്മീർ മൗലിദ് സംഘടിപ്പിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ സംബന്ധിച്ച സംഗമത്തിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. മർകസ് ഗാർഡൻ ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി പ്രാരംഭ പ്രാർത്ഥനയും നസ്വീഹത്തും നൽകി.മൗലിദ് പാരായണത്തിന് ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികളായ ഹാഫിള് സ്വബീഹ് മേലാറ്റൂർ ,ഹാഫിള് നഈം എന്നിവർ നേതൃത്വം നൽകി.തുഫൈൽ നൂറാനി നശീദ ആലപിച്ചു. പരിപാടിയിൽ മുസമ്മിൽ നൂറാനി ഈജിപ്ത്, മുനീബ് നൂറാനി ലണ്ടൻ, ജഅ്ഫർ നൂറാനി ബാംഗ്ലൂർ, സാലിം നൂറാനി ഡൽഹി എന്നിവർ ആശംസകൾ അറിയിച്ചു. അബു സ്വാലിഹ് സഖാഫി സ്വാഗതവും ആസഫ് നൂറാനി നന്ദിയും പറഞ്ഞു.
സൂം,യൂടുബ് പ്ലാറ്റ്ഫോമിലൂടെ സംപ്രേഷണം ചെയ്ത പരിപാടിയിൽ ജർമനി, ലണ്ടൻ, കൊളംബിയ,അമേരിക്ക ഇന്തോനേഷ്യ, ഈജിപ്ത്,ലിത്വാനിയ, ഡൽഹി,മധ്യ പ്രദേശ്, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ ,മാലിദ്വീപ്, പഞ്ചാബ് ,ഹൈദരബാദ് തുടങ്ങി വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ളവർ പങ്കാളികളായി. ഫെബ്രുവരി 30, 31 ജനുവരി 1, 2 തിയ്യതികളായി നടക്കുന്ന മർകസ് ഗാർഡൻ ഉർസെ അജ്മീറിൻ്റെ ഭാഗമായാണ് മൗലിദ് സദസ്സ് ഒരുക്കിയത്.
ഗ്ലോബൽ അജ്മീർ മൗലിദ് സംഘടിപ്പിച്ചു

