സമാധാനവും സഹിഷ്ണുതയുമാണ് ഇസ്ലാമിക രീതി: കാന്തപുരം

പൂനൂർ: സമാധാനവും സഹിഷ്ണുതയുമാണ് ഇസ്ലാമിൻ്റെ പ്രബോധന രീതിയെന്ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. സൂഫികൾ സ്വീകരിച്ച ഇത്തരം സമീപനങ്ങളും അമാനുഷിക സിദ്ധികളും സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. സൂഫി വിരുദ്ധ സമീപനം സ്വീകരിക്കുന്ന വ്യതിയാന ചിന്തകളാണ് ഇസ്ലാമിനെ വികലമാക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളർച്ചയിൽ ഖ്വാജാ തങ്ങളും സൂഫികളും സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മർകസ് ഗാർഡൻ ഉർസെ അജ്മീർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അവേലത്തിൻ്റെ അധ്യക്ഷതയിൽ സജ്ജാദേ ശഹീൻ സയ്യിദ് മെഹ്ദി മിയാ ചിശ്തി അൽ അജ്മീരി പ്രാർത്ഥന നിർവഹിച്ചു. കർണാടക സ്പീക്കർ യു. ടി ഖാദർ മുഖ്യാതിഥിയായി. സംഗമത്തിൽ എസ്. വൈ. എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. ഡോ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി രചിച്ച ‘ഖിദ്മയുടെ ചാദറുകൾ:
സുൽതാനുൽ ഹിന്ദ് ചരിത്രം, ജീവിതം, ദർശനം എന്ന കൃതിയുടെ കവർ റിലീസിങ് വേദിയിൽ വെച്ച് നടന്നു. സയ്യിദ് ശിഹാബുദ്ധീൻ അൽ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഖിദ്മ ,കാതിബ് അവാർഡ് വിതരണവും സ്വീ ക്യൂ കോൺവക്കേഷനും നടന്നു. ഈ വർഷത്തെ ഗരീബ് നവാസ് അവാർഡ് അബ്ദുസ്സലാം കുറ്റിപ്പുറത്തിന് സമ്മാനിച്ചു. ശൈഖ് അതാബക് ശുകുറോവ് ലണ്ടൻ, മുഫ്‌തി ശേർ മുഹമ്മദ് ഖാൻ രാജസ്ഥാൻ, സി.പി ഉബൈദുള്ള സഖാഫി തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. ഫാളിൽ നൂറാനി ദേവതിയാൽ ആമുഖഭാഷണം നടത്തി.
അബൂസ്വാലിഹ് സഖാഫി സ്വാഗതവും സ്വാഗത സംഘം കൺവീനർ ലുഖ്മാൻ ഹാജി നന്ദിയും അറിയിച്ചു.

  രാവിലെ നടന്ന ഖിദ്മ അക്കാദമിക് സെമിനാറിൽ 'അജ്മീർ ഖാജയും ചിശ്തിയ്യയുടെ ആത്മീയ പൈതൃകവും' എന്ന വിഷയത്തിൽ അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെഷനിൽ റമളാൻ അബൂബക്കർ നൂറാനി, മുതവക്കിൽ നൂറാനി, ഇംതിയാസ് നൂറാനി എന്നിവർ പ്രബന്ധങ്ങൾ അവലോകനം ചെയ്തു.
         ജുമുഅക്ക് ശേഷം നടന്ന ജൽസതുൽ ഖുർആൻ സംഗമത്തിന് ജാമിഅ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി നേതൃത്വം നൽകി. സയ്യിദ് മിയാ ചിശ്തി അൽ അജ്മീരി ,സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര എന്നിവർ സംബന്ധിച്ചു.

ശേഷം വിവിധ വിഷയങ്ങളിൽ സയ്യിദ് ഹാശിം നൂറാനി, ശമീം കൈപ്പങ്കര, ഫവാസ് പതിമങ്കലം എന്നിവർ അക്കാദമിക് ടോക്ക് നടത്തി. തുടർന്ന് നടന്ന ഖിദ്മ ഡയലോഗിൽ ‘ഇന്ത്യയിലെ ഗ്രാമീണ- നഗര സംസ്കാരിക അനുഭവങ്ങൾ’ എന്ന വിഷയത്തിൽ ജഅ്ഫർ നൂറാനി ബാംഗ്ലൂർ, ശിഹാബുദ്ധീൻ നൂറാനി കൊടക്, ആസഫ് നൂറാനി വരപ്പാറ, ഫാളിൽ നൂറാനി ദേവതിയാൽ എന്നിവർ സംബന്ധിച്ചു.

ലൈറ്റിംഗ് മാനേജിംഗ് കൊണ്ട് പുതിയ രീതി പരീക്ഷിച്ച ഉർസിൻ്റെ ഭാഗമായി നടന്ന പാനൽ ചർച്ചയ്ക്ക് ഡോ. ഹുസൈൻ രണ്ടത്താണി നേതൃത്വം നൽകി.
‘സൂഫിസവും ബഹുസ്വരതയും: ഖ്വാജയുടെ രാഷ്ട്രീയവും വർത്തമാന ഇന്ത്യൻ സാഹചര്യവും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ശഫീഖ് ബുഖാരി കാന്തപുരം, ഉമൈർ ബുഖാരി ചെറുമുറ്റം, ജമാൽ നൂറാനി അടിവാരം എന്നിവർ സംസാരിച്ചു.
ജാമിഅ മദീനതുന്നൂർ അലുംനി പ്രിസം ഫൗണ്ടേഷൻ സംഘിപ്പിച്ച ശരീഅ സെമിനാറിൽ ‘സൂഫി കലാ- സംഗീതങ്ങളുടെ ആസ്വാദന സൗന്ദര്യം: സാധ്യതയും പരിമിതിയും’ എന്ന വിഷയത്തിൽ ജാമിഅ മർകസ് മുദരിസ് മുഹ്‌യിദ്ദീൻ സഅദി കാമിൽ സഖാഫി കൊട്ടുക്കര വിഷയാവതരണം നടത്തി.
ജൽസത്തുൽ വഅള് സംഗമത്തിൽ ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര, ലതീഫ് സഖാഫി കാന്തപുരം, ഇർഷാദ് നൂറാനി ഉള്ളണം എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു. തുടർന്ന് നടന്ന ഖവ്വാലി ഇശൽ വിരുന്നിന് കോയ കാപ്പാടും സംഗവും നേതൃത്വം നൽകി.

നാല് ദിവസം നീണ്ടുനിന്ന ഉർസെ അജ്മീർ സാംസ്കാരിക ആത്മീയ സംഗമങ്ങളുടെ വേദിയായി. പരിപാടിയുടെ മുന്നോടിയായി 80 ഗ്രാമങ്ങളിലൂടെ കടന്നുപോയ ആവാസെ ഗരീബ് ഗ്രാമ സഞ്ചാരം,1,300 കുടുംബങ്ങൾ സംബന്ധിച്ച ഫാമിലി മീറ്റ്, മഹല്ല് പ്രതിനിധികൾ ഒത്തുചേർന്ന മഹല്ല് ശൗഖ,ആയിരങ്ങൾ പങ്കെടുത്ത ഗ്ലോബൽ അജ്മീർ മൗലിദ്, ബുലന്ദേ ആവാസ്, മഅൽ അഹ്ബാബ് സിയാറത്ത് എന്നിവ സംഘടിപ്പിച്ചു.

ഫോട്ടോ : മർകസ് ഗാർഡൻ ഉർസെ അജ്മീർ സമാപന സംഗമത്തിൽ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയതു സംസാരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top