പൂനൂർ: പൂർവ്വികരുടെ ചരിത്ര പഠനങ്ങൾ വിശ്വാസത്തെ ശക്തിപ്പെടുത്തുമെന്ന് എസ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി പ്രസ്താവിച്ചു. ‘ഇമാം ഹമ്പലി (റ)യെ വായിക്കുന്നു’ എന്ന വിഷയത്തിൽ മർകസ് ഗാർഡൻ ദഅവ സെക്ടർ സംഘടിപ്പിച്ച ചരിത്ര പഠന സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർവ്വിക പണ്ഡിതരുടെ ജീവിതങ്ങൾ മാതൃകപരവും അവയിലെ ഗവേഷണങ്ങൾ അനിവാര്യവുമാണ്. ഇമാം ഹമ്പലീ തങ്ങളുടെ ജീവിതം കൈമാറുന്ന മൂല്യങ്ങളും ത്യാഗങ്ങളും നിസ്സീമമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സെൻസോറിയത്തിൻ്റെ ഭാഗമായി നടത്തുന്ന സെമിനാറിൻ്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഹക്കീം സിദ്ദീഖി നിർവഹിച്ചു.സംഗമത്തിൽ മുഹ്‌യിദ്ദീൻ സഖാഫി തളീക്കര, മുബശ്ശിർ നൂറാനി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നടന്ന സെമിനാറിൽ മിസ്ഹബ് മുസ്തഫ (ഇമാം ഹമ്പലി(റ) യുടെ രചനാലോകം), സ്വബീഹ് ഉമർ (ഇമാം ഹമ്പലി: ജീവിതവും ദർശനവും), ജുനൈദ് അഹമദ് (ഹമ്പലീ മദ്ഹബ്: ഒരു വിശകലനം) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെൻസോറിയം ജില്ലാ മുസാബഖ വിജയികൾക്കുള്ള ഉപഹാരവും വേദിയിൽ വിതരണം ചെയ്തു. സഫ്‌വാൻ പാനൂർ സ്വാഗതവും അഫ്താബ് അബൂബക്കർ നന്ദിയും പറഞ്ഞു.
ഫോട്ടോ: സെൻസോറിയം ചരിത്ര പഠന സെമിനാറിൽ അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തുന്നു

