ഫത്താഹ് നൂറാനിക്ക് കൊളംമ്പിയ യൂനിവേഴ്സിറ്റി ഫെല്ലോഷിപ്പ്

മർകസ് ഗാർഡൻ :അമേരിക്കയിലെ പ്രശസ്തമായ കൊളംമ്പിയ യൂണിവേയ്സിറ്റിയിൽ ഫുള്ളി ഫൻഡഡ് ഫെല്ലോഷിപ്പോടെ മാസ്റ്റേഴ്സ് ഇൻ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് മുസ്ലിം കൾച്ചർസ് പ്രോഗ്രാമിന് എം.അബ്ദുൽ ഫത്താഹ് നുറാനിക്ക് അവസരം ലഭിച്ചു. ട്യൂഷൻ ഫീ, ഹെല്ത്ത് ഇൻഷുറൻസ്, ലിവിങ് സ്റ്റൈപ്മെൻഡ്, സമ്മർ ലാഗ്വേജ് ഇൻസ്ട്രക്ഷൻ എന്നിവ അടങ്ങിയതാണ് ഫെല്ലോഷിപ്പ്. ന്യുയോർക്കിലും ലണ്ടനിലും ഓരോ വർഷം പഠിക്കുന്ന രീതിയിലാണ് പ്രോഗ്രാം സംവിധാനിച്ചിരിക്കുന്നത്.
ജാമിഅ മദീനത്തുന്നൂരിൽ നിന്ന് ബാച്ചിലേഴ്‌സ് ഇൻ ഇസ്ലാമിക് സ്റ്റഡീസ് പൂർത്തിയാക്കി. ഈങ്ങാപ്പുഴ ദാറുൽഹിദായ കാമ്പസിലാണ് ഫൗണ്ടേഷൻ കോഴ്സ് ചെയ്തത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബി.എ ഇംഗ്ലീഷ് കരസ്ഥമാക്കി. ബ്രിട്ടീഷ് സൊസൈറ്റി ഫോർ മിഡ്‌ഡിൽ ഈസ്റ്റെർന് സ്റ്റഡീസ്, ജവഹർലാൽ നെഹ്‌റു യൂണിവേസിറ്റി എന്നിവിടങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
മലപ്പുറം കടക്കാട്ടുപാറ സ്വദേശികളായ അബ്ദുറഹ്മാൻ സഖാഫി – സൈനബ ദമ്പതികളുടെ മകനാണ്. മികച്ച നേട്ടം കൈവരിച്ച അദ്ധേഹത്തെ ജാമിഅ മദീനതുന്നൂർ അകാദമിക് കൗൺസിലും പ്രിസം ഫൗണ്ടേഷനും പ്രത്യേകം അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top