‘അൽ ഖലാം’ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

പൂനൂർ : അൽ ഖലാം ഖുർആൻ സെമിനാർ സംഘടിപ്പിച്ചു. തർവിയ’45 റമളാൻ കാമ്പയിൻ്റെ ഭാഗമായാണ് സെമിനാർ നടത്തിയത്. ‘ഖുർആനിക തത്വങ്ങളിലെ സാമൂഹ്യശാസ്ത്ര അന്വേഷണം’ എന്ന പ്രമേയത്തിൽ നടന്ന സെഷനിൽ ആരിഫ് ബുഖാരി വിഷയാവതരണം നടത്തി.

തുടർന്ന് വിത്യസ്ത ഭാഷകളിലായി അഷ്ഫാഖ് റഹ്മാൻ (دراسة النظرات القرآنية حول التعددية الدينية والتعايش), ജുനൈദ് സൂഫി (ക്രിയാത്മക സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ ഖുർആനിക അധ്യാപനങ്ങളുടെ പങ്ക്), അബ്ദു റസാഖ് (تارکین وطن و غیر ملکی برادری؛ ان کے سماجی و ثقافتی اثرات پر اسلامی فکر کی وضاحت), അഹമദ് ശമ്മാസ് (Investigating the lessons learned from the rise & fall of Quranic society) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംഗമത്തിൽ പ്രോഗ്രാം കോഡിനേറ്റർ റാസി ഉമർ സ്വാഗതവും മിദ്ലാജ് അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.

ഫോട്ടോ: അൽ ഖലാം ഖുർആൻ സെമിനാറിൽ ആരിഫ് ബുഖാരി വിഷയാവതരണം നടത്തുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top