കോഴിക്കോട് : ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്കൂള്‍ ഇൻ്റർവ്യൂ നാളെ പൂനൂർ മർകസ് ഗാർഡനിൽ നടക്കും. ഒന്നാം ഘട്ട എഴുത്ത് പരീക്ഷയിൽ സെലക്ഷൻ ലഭിച്ചവരും പുതുതായി പരീക്ഷ എഴുതുന്നവരും ഏപ്രില്‍ 15 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പൂനൂര് മര്‍കസ് ഗാര്‍ഡനില്‍ എത്തിച്ചേരേണ്ടതാണ്.
സ്കൂള്‍ ഏഴാം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് ഇസ്ലാമിക് സ്റ്റഡീസ് ബിരുദത്തോടൊപ്പം വിവിധ സ്പെഷലൈസേഷനും സ്കൂള്‍ പഠനവും നല്കുന്ന സംവിധാനമാണ് ജൂനിയര്‍ സ്കൂള്‍ . ശരീഅ കോഴ്സ് ഫോക്കസ് ചെയ്യുന്ന സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് & അറബിക് ലാംഗേജ്,
സയന്‍സ് ഫോക്കസ് ചെയ്തിട്ടുള്ള ആറുവര്‍ഷത്തെ സ്കൂള്‍ ഓഫ് സയന്‍സ് ആന്റ് ടെക്നോളജി, സിവില്‍ സര്‍വ്വീസ് ഫോക്കസ് ചെയ്തിട്ടുള്ള സ്കൂള്‍ ഓഫ് കോംപിറ്റിറ്റീവ് എക്സാം, അകൗണ്ടിംഗ് ഫോകസ് ചെയ്യുന്ന സ്കൂൾ ഓഫ് ഫൈനാൻസ് & മാനേജ്മെന്റ്, ജനറല്‍ സ്റ്റഡീസ് ഫോക്കസ് ചെയ്യുന്ന ഇര്‍സുന്നബവി എന്നീ സ്ട്രീമുകളിലേക്കാണ് പ്രവേശനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 90619 67939,81379 43717 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ (എട്ടാം ക്ലാസ്) ഇൻ്റർവ്യൂ നാളെ

