ഐ ഐ ടി ഹൈദരാബാദ് ഇന്റേൺഷിൺഷിപ്പ് പ്രോഗ്രാമിന് അവസരം നേടി മുഹമ്മദ് നൂറാനി പാപ്പിനിശ്ശേരി

കോഴിക്കോട് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് നടത്തുന്ന ഹെൽത്ത് സൈക്കോളജി ഇന്റേൺഷിപ്പ് പ്രോഗ്രാമിന് മുഹമ്മദ് നൂറാനി പാപ്പിനിശ്ശേരിക്ക് അവസരം ലഭിച്ചു. ഹോസ്പിറ്റൽ /ക്ലിനിക്കൽ സംവിധാനത്തിലുള്ള ഡാറ്റാ ശേഖരണ നിരീക്ഷണമാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമാക്കുന്നത്. ഫീൽഡ് വർക്ക് പാടവം വളർത്താനുള്ള പരിശീലനങ്ങളും ഗവേഷണ പഠനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക നിർദ്ദേശങ്ങളും ഇൻ്റേൺഷിപ്പിന്റെ ഭാഗമായുണ്ടാകും. തീർത്തും സൗജന്യമായാണ് രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം.കണ്ണൂർ ജില്ലയിലെ മർസൂഖ് സഅദി കാമിൽ സഖാഫി പാപ്പിനിശ്ശേരി – സാജിദ ദാമ്പതികളുടെ മകനാണ്. 2023- 24 അക്കാദമിക് ഇയറിൽ ജാമിഅ മദീനത്തൂന്നൂർ പതിനേഴാം ബാച്ചിലാണ് സൈകോളജി ഡിഗ്രിയോടൊപ്പം ഇസ്ലാമിക്‌ സ്റ്റഡീസ് & റിവീൽഡ് നോളജ് കോഴ്സ് പൂർത്തിയാക്കിയത്. ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അകാദമിക് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top