മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി ശിനാസ് കെ ഉബൈദ് ഇന്തോനേഷ്യയിലെ നുസ പുത്ര യൂണിവേഴ്സിറ്റിയുടെ ജെനൂസ്യൻ സ്കോളർഷിപ്പിന് അർഹനായി. ബി എസ് ഫിസിക്സിൽ നാല് വർഷം നീളുന്ന ഡിഗ്രി ബാച്ച്ലർ പ്രോഗ്രാമിലേക്കാണ് അവസരം. ഈ വർഷം 7083 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത 50 പേരാണ് ജെനൂസ്യൻ സ്കോളർഷിപ്പിന് യോഗ്യരായത്. ട്യൂഷൻ ഫീ, ഹെൽത്ത് ഇൻഷുറൻസ്, അക്കമൊഡേഷൻ, യാത്ര എന്നിവക്ക് പുറമെ പ്രതിമാസം 1.500.000,00 ഇന്തോനേഷ്യൻ റുപ്പി സ്റ്റൈപ്പൻ്റ് കൂടെ അടങ്ങുന്നതാണ് സ്കോളർഷിപ്പ്. നേരത്തെ ടാറ്റ ടി. സി. എസ് സമ്മർ സ്കൂൾ, വിസായ്’ 24 ഇന്റർനാഷണൽ പ്രൊജക്റ്റ് പ്രസന്റേഷൻ എന്നിവയിൽ പങ്കെടുത്തിരുന്നു.ജാമിഅ മദീനത്തൂന്നൂർ ബൈത്തുൽ ഇസ്സ നരിക്കുനി കാമ്പസിലെ ബാച്ചിലർ വിദ്യാർത്ഥിയാണ്. പാലക്കാട്, ചെർപ്പുളശ്ശേരിയിലെ കെ ഉബൈദ്- റസിയ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അകാദമിക് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു.
ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി ശിനാസിന് ജെനൂസ്യൻ സ്കോളർഷിപ്പ്.

