പൂനൂർ: ജാമിഅ മദീനതുന്നൂർ സ്റ്റുഡൻ്റസ് യൂണിയൻ നാദി ദഅവ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഇഖ്റ്അ്’ റീഡിങ് ക്യാമ്പയിന് തുടക്കമായി. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് നടന്ന സെഷനിൽ പ്രശസ്ത കവി റഹീം പോന്നാട് റീഡിങ്ങ് ഡേ ടോക്ക് നടത്തി ക്യാമ്പയിൻ്റെ ഔദ്യാഗിക ഉദ്ഘാടനം നിർവഹിച്ചു. വായനയും അതിൻ്റെ പ്രാധാന്യവും ചർച്ച ചെയ്ത സെഷനിൽ ജാമിഅ മദീനതുന്നൂർ നാൽപതിലധികം ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ സംബന്ധിച്ചു.
വിദ്യാർത്ഥികളിൽ വായന സജീവമാക്കുക എന്ന ലക്ഷ്യത്തിൽ നാദി ദഅവ ലൈബ്രറി കൗൺസിലിൻ്റെ കീഴിൽ ഡിസംബർ 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കും. ബിബ്ലിയോസ്മിയ, ബി എ റീഡർ, ഓതർ ടോക്, ബുക്കഹോളിക്, പാപ്പിറസ്, ബുക്ക് ടൈം, അപ്ഡേഷൻ തുടങ്ങിയ പദ്ധതികളും ലെറ്റർ റൈറ്റിങ്, ബുക്ക് റിവ്യു, ക്രിട്ടിക്കൽ റിവ്യു, തീസിസ് ട്രാൻസ്ലേഷൻ എന്നീ മത്സരങ്ങളും നടക്കും.
ഫോട്ടോ: പ്രശസ്ത കവി റഹീം പോന്നാട് റീഡിങ്ങ് ഡേ ടോക്ക് നിർവഹിക്കുന്നു.

