മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു. ജൂനിയർ സ്കൂളുകളിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ നേടിയ 165 വിദ്യാർഥികൾ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ പങ്കെടുത്തു. സയൻസ്, കൊമേഴ്സ്, കോംബെറ്റെറ്റീവ്, ഇസ്ലാമിക് അധ്യാപനങ്ങളിലേക്കുള്ള ആമുഖം, അറബി, ഇംഗ്ലീഷ്, മലയാളം ഭാഷ പഠനങ്ങളുടെ രീതി ശാസ്ത്രങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രാഥമിക പരിശീലനമാണ് ക്യാമ്പ് ലക്ഷ്യമാക്കിയത്. വിവിധങ്ങളായ സെഷനുകൾക്ക് സാമൂഹിക, മാധ്യമ, അധ്യാപന, കൗൺസിലിങ്, കരിയർ ഗൈഡൻസ്, ഭാഷ രംഗത്തെ പ്രമുഖർ നേതൃത്വം നൽകി; ബസ്മല- അസഫ് നൂറാനി, ഐസ് ബ്രെയ്ക്- ജോസഫ് കല്പറ്റ, സ്മൈലിങ് മൈൻഡ്- സഫ്വാൻ കോട്ടപ്പുറം, ലിംഗ്വ ഫ്രാൻസ ഭാഷ പരിശീലനം- അൻശിഫ് നൂറാനി, സഹൽ നൂറാനി, ശാഫി നൂറാനി, ബൈലറ്ററൽ ഇൻഫ്ലൂൻസസ്- അൻവർ പാലാഴി, സീനത്തുല്ലദ്- സിനാൻ നൂറാനി, ഗെറ്റ് സെറ്റ് ക്നോ കരിയർ ഗൈഡൻസ്- മുസ്തഫ പുഞ്ചപ്പാടം, ശബീർ നൂറാനി, ആപ്റ്റിറ്റ്യൂഡ് കൗൺസലിങ്- നാസിഫ് നൂറാനി, സ്കിൽ ഡെവലപ്മെൻ്റ് ട്രെയിനിംഗ്- മുസ്തഫ പി. എറക്കൽ, സഹൽ നൂറാനി, സ്പിരിച്വൽ നസീഹ- ഫാളിൽ നൂറാനി.
നാല് സ്ട്രീമുകൾ കേന്ദ്രീകരിച്ച് നിലവിൽ 11 ക്യാമ്പസുകളിലായാണ് ജാമിഅ മദീനത്തുന്നൂറിൻ്റെ ജൂനിയർ സ്കൂളുകൾ പ്രവർത്തിക്കുന്നത്. PSMS ഇസ്ലാമിക് സെൻറർ- കുട്ടശ്ശേരി, മർക്കസ് ദുന്നൂറൈൻ- നടുവണ്ണൂർ, ഹസനുൽ ബസ്വരി- മുട്ടം എന്നിവിടങ്ങളിൽ സയൻസ് ഫോക്കസ് ചെയ്തിട്ടുള്ള ആറുവർഷത്തെ ‘സ്കൂൾ ഓഫ് സയൻസ് ആന്റ് ടെക്നോളജി’ യും
ദാറുൽ ഹിദായ- ഈങ്ങാപ്പുഴ, മമ്പഉൽ ഹുദ- കേച്ചേരി എന്നിവിടങ്ങളിൽ സിവിൽ സർവ്വീസ്, മറ്റ് മത്സര പരീക്ഷകൾ ഫോക്കസ് ചെയ്തിട്ടുള്ള ‘സ്കൂൾ ഓഫ് കോംപിറ്റിറ്റീവ് എക്സാം’ ഉം
മദീനത്തു സി എം അക്കാദമി- ചിരഞ്ജിചാലിൽ (വയനാട്) മാനേജ്മെൻറ് ഫോക്കസ് ചെയ്തു നടക്കുന്ന സ്കൂൾ ഓഫ് ഫിനാൻസ് ആൻഡ് മാനേജ്മെൻ്റും ജുമാ മസ്ജിദ്- അയിരൂർ, ജുമാമസ്ജിദ്- പെരിങ്ങാടി, മസ്ജിദു സ്വഹാബ കോടങ്ങാട്, മഖ്ദൂമിയ അക്കാദമി- കൂത്തുപറമ്പ്, സി എം കൾച്ചറൽ സെൻറർ- കോങ്ങാട് തുടങ്ങിയവിടങ്ങളിൽ ജനറൽ സ്റ്റഡീസ് ഫോക്കസ് ചെയ്യുന്ന ഇർസുന്നബവി സ്കൂളുകളും പ്രവർത്തിച്ചുവരുന്നു.
ജൂനിയർ സ്കൂൾ നാലാം ബാച്ചിലേക്ക് ഈ വർഷം അർഹരായത് 165 പേരാണ്. ഓറിയന്റേഷൻ ക്ലാസും ഇൻറർവ്യൂവും കഴിഞ്ഞതിനുശേഷം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ ഇടക്കാലയളവിലും ഫിനിഷിംഗ് സമയത്തും അഭിമാനാർഹമായ നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഫിനിഷിംഗിൽ നേട്ടം നേടിയ സ്വാദിഖ്, എൻ എം എം എസ് നേടിയ ബദവി ഉൾപ്പെടെ വിവിധ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ജാമിഅ മദീനത്തുന്നൂർ അക്കാദമിക് കൗൺസിൽ ചെയർമാൻ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ, ഫൗണ്ടർ കം റെക്ടർ കാന്തപുരം എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി എന്നിവരുടെ നേതൃത്വത്തിൽ ജാമിഅ മദീനത്തുന്നൂർ പഠനാരംഭ സംഗമം അൽ ഫാതിഹയിൽ ആദരിക്കുകയും ചെയ്തു.

