നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു

കോഴിക്കോട്: പ്രിസം ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റിന് കീഴില്‍ സംഘടിപ്പിച്ച നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു. മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന സമ്മിറ്റില്‍ ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്സിറ്റികളില്‍ ഗവേഷക പഠനം പൂര്‍ത്തിയാക്കിയവരും ഗവേഷണം നടത്തുന്നവരുമായ പ്രിസം ഫൗണ്ടേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു.
സമ്മിറ്റിന്റെ ഭാഗമായി നടത്തിയ ഡോക്ടറല്‍ ഡയലോഗില്‍ ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ചരിത്രവും വിജ്ഞാനവും വികലമാക്കപ്പെടുന്ന കാലത്ത് മൂല്യവത്തും വസ്തുതാപരവുമായ ഗവേഷണ പഠനങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. ഗവേഷണവും പഠനവും മനുഷ്യര്‍ക്ക് ആശ്വാസം നല്‍കണമെങ്കില്‍ ആഗോളവ്യാപകമായി ഗവേഷണങ്ങള്‍ മൂല്യങ്ങളാല്‍ പ്രചോദിതമാകണം. ഇന്ത്യയിലും വിദേശത്തുമായിട്ടുള്ള ഇന്‍സ്റ്റിട്യൂട്ടുകളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജാഫര്‍ നൂറാനി അധ്യക്ഷത വഹിച്ചു.
അക്കദാമിക് അസംബ്ലിയില്‍ ഡോ. സയ്യിദ് ഹബീബ് നൂറാനി(അസിസ്റ്റൻറ് പ്രൊഫസർ ഫാറൂഖ് കോളേജ്)അധ്യക്ഷത വഹിച്ചു. ഡോ. മുജീബ് നൂറാനി (അസിസ്റ്റൻറ് പ്രൊഫസർ പി എം എ സാഫി എച്ച് ആർ ഇൻസ്റ്റിറ്റ്യൂട്ട്), ഡോ. ഷാഹുല്‍ ഹമീദ് നൂറാനി(അസിസ്റ്റൻറ് പ്രൊഫസർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി), ആസഫ് അലവി നൂറാനി(പി എച്ച് ഡി ശിവ് നാടാർ യൂണിവേഴ്സിറ്റി, ഡൽഹി)സംസാരിച്ചു. സുഹൈറുദ്ദീന്‍ നൂറാനി, മുന്‍ഷിര്‍ നൂറാനി(പി എച്ച് ഡി ഇൻ എക്കണോമിക്സ്), ഷമ്മാസ് നൂറാനി( പി എച്ച് ഡി സൈത്തൂനിയ യൂണിവേഴ്സിറ്റി ടുണീഷ്യ), അബ്ദുല്‍ ബാരി നൂറാനി(പി എച്ച് ഡി ഇൻ എക്കണോമിക്സ് ജാമിഅ മില്ലിയ ന്യൂഡൽഹി, അഹ്മദ് റാഷിദ് നൂറാനി(പി എച്ച് ഡി എൻ സൈക്കോളജി ഇന്ദിരാഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി യുപി), ഫൈസലു റഹ്മാന്‍ നൂറാനി(പി എച്ച് ഡി ജാമിയ മില്ലിയ ന്യൂഡൽഹി), ഷബീര്‍ നൂറാനി(പി എച്ച് ഡി എക്കണോമിക്സ് സെൻട്രൽ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് തിരുവനന്തപുരം) , സുഹൈല്‍ നൂറാനി( പി എച്ച് ഡി ജാമിയ മില്ലിയ ന്യൂഡൽഹി), ഷഹീദ് അന്‍വര്‍ നൂറാനി(പി എച്ച് ഡി അറബിക് കാലിക്കറ്റ് യൂണിവേഴ്സി) സംബന്ധിച്ചു. പ്രിസം കൺവീനർ ആസഫ് നൂറാനി ആമുഖ ഭാഷണവും പ്രിസം ഓഫീസ് സെക്രട്ടറി മര്‍സൂഖ് നൂറാനി നന്ദിയും പറഞ്ഞു.

ഫോട്ടോ: പ്രിസം നൂറാനി റിസർച്ച് സമ്മിറ്റിൽ ഡോ. എ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഡോക്ടറൽ ഡയലോഗിന് നേതൃത്വം നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top