പൂനൂർ: ജാമിഅ മദീനത്തുന്നൂർ മലയാളം ഡിപ്പാർട്ട്മെന്റും നാദി ദഅവ സെൻട്രൽ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ബഷീർ വാരത്തിന് തുടക്കമായി. ജാമിഅ മദീനത്തുന്നൂർ ഫൌണ്ടർ കം റെക്ടർ ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി ലിറ്റററി വാൾ പ്രകാശിപ്പിച്ചു കൊണ്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ‘ബേപ്പൂർ സുൽത്താൻ’ എന്ന പേരിൽ വിഖ്യാതനായ മലയാള എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമ ദിനത്തോടനുബന്ധിച്ച് നടക്കുന്ന സപ്തദിന കാമ്പയിനാണ് ബഷീർ വാരം. വാരാചരണത്തിൻ്റെ ഭാഗമായി ബഷീർ ടോക്ക്, തുറന്ന വായന, വീഡിയോ പ്രദർശനം, സാഹിത്യ സംവാദം എന്നീ പരിപാടികൾ സംഘടിപ്പിക്കും. പുസ്തക അവലോകനം, വീഡിയോ നിർമ്മാണം, ഡയറിക്കുറിപ്പ് എന്നീ ഇനങ്ങളിൽ ജാമിഅക്ക് കീഴിൽ ഇൻ്റർ കാമ്പസ് മത്സരങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് മലയാള ഭാഷാ സാഹിത്യത്തിലും എഴുത്ത് മേഖലയിലും മുന്നേറാനുള്ള പ്രചോദനം നൽകുക എന്നതാണ് കാമ്പയിന് കൊണ്ട് ജാമിഅ ലക്ഷ്യം വെക്കുന്നതെന്ന് ജാമിഅ ചീഫ് ലൈബ്രേറിയൻ യൂനുസ് അഹ്സനി അറിയിച്ചു.
Photo:ജാമിഅ മദീനത്തുന്നൂർ ബഷീർ ദിനാചരണ കാമ്പയിൻ റെക്ടർ ഡോ.എ പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു .

