പൂനൂർ: ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യോളജി സംഘടിപ്പിച്ച “സോഷ്യോ സ്കേപ്പ്” ദ്വിദിന അക്കാദമിക് സിമ്പോസിയം സമാപിച്ചു. ‘ഇമേജിനിംഗ് സോഷ്യോളജി’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ സാമൂഹ്യശാസ്ത്ര – ധൈഷണിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.മതങ്ങളക്കമുള്ള സാമൂഹ്യ യാദ്യാർത്ഥങ്ങളുടെ സാധ്യതകൾ തിരിച്ചറിയുമ്പോഴാണ് ക്രിയാത്മകമായ മനുഷ്യർ നിലനിൽക്കുന്നതെന്ന് സിമ്പോസിയം അഭിപ്രായപ്പെട്ടു. സാമൂഹിക സംവാദയിടങ്ങളാണ് സംതൃപ്ത ജീവിതം രൂപപ്പെടുത്തുന്നത്. സാമൂഹിക മൂല്യങ്ങൾ നഷ്ട്ടപ്പടുത്തുന്ന പ്രവണതകളെ പ്രതിരോധിക്കപ്പെടേണ്ടതാണെന്ന് സിമ്പോസിയം വിലയിരുത്തി.
രണ്ടു ദിവസം നീണ്ടുനിന്ന ക്യാമ്പിൽ പൊളിറ്റിക്കൽ സോഷ്യോളജി, എൻവയൻമെന്റൽ സോഷ്യോളജി , ഇക്കണോമിക് സോഷ്യോളജി, സോഷ്യോളജി ഓഫ് റിലീജിയൻ, അന്ത്രപ്പോളജി എന്നീ ഡൊമെയ്നുകളെ അധികരിച്ചുള്ള വിവിധ സെഷനുകൾ നടന്നു.വ്യാഴാഴ്ച്ച വൈകീട്ട് നടന്ന പ്രഥമ സെഷനിൽ ‘പണവും അധികാരവും: ആഗോളവത്കൃത നിയോ ലിബറൽ ഇക്കണോമിയിലെ സമൂഹം’ എന്ന വിഷയത്തിൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് അസി.പ്രൊഫസർ ഡോ. മുജീബ് നൂറാനി സംസാരിച്ചു.
വെളളിയാഴ്ച രാവിലെ ‘മതേതര സമൂഹവും മതവും’ എന്ന വിഷയത്തിൽ നടന്ന സെഷന് അഫീഫ് അഹ്മദ് (ഡോക്ടറൽ ഫെലോ ഹാർവാർഡ് യൂണിവേഴ്സറ്റി), നസീഫ് പാറശ്ശേരി (ഡോക്ടറൽ ഫെലോ, സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി) എന്നിവർ നേതൃത്വം നൽകി. ‘കാലാവസ്ഥ വ്യതിയാനവും അരികു വൽകൃത സമൂഹവും: നവകാലത്തെ സാമൂഹിക അരക്ഷിതാവസ്ഥ’ എന്ന വിഷയത്തിൽ തുടർന്ന് നടന്ന സെഷന് കണ്ണൂർ യൂനിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ ബാലകൃഷ്ണൻ. പി മുഖ്യ പ്രഭാഷണം നടത്തി.
ഉച്ചക്ക് ശേഷം നടന്ന പാനൽ
ഡിസ്കഷനിൽ ഡോ. അഭിലാഷ് മലയിൽ (അസി. പ്രൊഫസർ കാലടി യൂനിവേഴ്സിറ്റി), ഡോ. മുസ്തഫ കെ.ടി (അസി. പ്രൊഫസർ ഫറൂക്ക് കോളേജ്), ആസഫ് അലവി നൂറാനി (ഡോക്ടറൽ ഫെല്ലോ, ശിവനാദർ യൂണിവേഴ്സിറ്റി) എന്നിവർ സംബന്ധിച്ചു. ‘ ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിക നിലനിൽക്കലുകൾ: വിശ്വാസ, സാമൂഹിക, സാംസ്കാരിക കൂടിയാലോചനകൾ ‘ എന്ന പ്രമേയത്തിലാണ് ചർച്ച നടന്നത്.
വൈകീട്ട് നടന്ന സമാപന സെഷനിൽ ‘ വൈയക്തികതയും അധികാരവും: ആധുനിക സമൂഹങ്ങളിലെ ഭരണകൂട ഇടപെടലുകൾ ‘ എന്ന വിഷയത്തിൽ അബ്ദുൽ ഫത്താഹ് നുറാനി (റിസർച് ഫെല്ലൊ, കൊളംബിയ യൂണിവേഴ്സിറ്റി) സംസാരിച്ചു.അനസ് ഒളവട്ടൂർ സ്വാഗതവും ജുനൈദ് ആദൂർ നന്ദിയും പറഞ്ഞു.
Photo:
പാനൽ ഡിസ്കഷനിൽ ഡോ. അഭിലാഷ് മലയിൽ, ഡോ. മുഹമ്മദ് മുസ്തഫ, ആസഫ് അലവി നൂറാനി എന്നിവർ സംസാരിക്കുന്നു.

