ആഗോള തലത്തിൽ ഉറുദു ഭാഷയുടെ സ്വാധീനമേറുന്നു: ഡോ. അബ്ദുൽ ഹക്കീം അസ്ഹരി

പൂനൂർ: ഉറുദു ഭാഷക്ക് ലോകത്ത് കൂടുതൽ സ്വാധീനം ലഭിച്ചു കോണ്ടിരിക്കുന്നുവെന്ന് ഡോ. അബ്ദുൽ ഹക്കീം അസ്ഹരി അഭിപ്രായപ്പെട്ടു. ജാമിഅ മദീനത്തുന്നൂർ ഉറുദു ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഏകദിന ഉറുദു ശിൽപശാല ‘രംഖേ സുഖൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സമ്പന്നമായ ചരിത്രവും പൈതൃകവും പേരുന്ന ഉറുദു ഭാഷയെ സജീവമാക്കാൻ വിദ്യാർത്ഥികൾ സന്നദ്ധത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാറ അധ്യക്ഷത വഹിച്ചു.
ഉറുദു ഭാഷാ വൈഭവം കൈവരിക്കാൻ ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും കരസ്ഥമാക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ വ്യത്യസ്ത സെഷനുകൾക്ക് നുഅ്മാൻ നൂറാനി (ഉറുദു പബ്ലിക് സ്പീക്കിംഗ്), ഇംതിയാസ് അഹമ്മദ് നൂറാനി (വ്യാകരണങ്ങളും തെറ്റുകളും), ഫയ്റൂസ് പി. ടി. മഖ്ദൂമി (ഉറുദു സരളം, സമ്പുഷ്ടം), നദീം അക്തർ (ഉറുദുവിലെ സംവാദം) എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സംഗമത്തിൽ വിതരണം ചെയ്തു. റാഷിദ് സ്വാഗതവും മുഹമ്മദ് തഴവ നന്ദിയും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top