മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘ രൂപീകരണയോഗം നാളെ

പൂനൂർ | 2025 ജനുവരി 22 മുതൽ 25 വരെ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിപ്പിക്കപ്പെടുന്ന ഉർസെ അജ്മീറിൻ്റെ സ്വാഗതസംഘ രൂപീകരണയോഗം നാളെ (വ്യാഴം) വൈകിട്ട് നാലുമണിക്ക് മർകസ് ഗാർഡൻ ക്യാമ്പസിൽ വച്ച് നടക്കും.
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെ അധ്യക്ഷതയിൽ ഡോ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം നിർവഹിക്കും.

ആവാസേ ഗരീബ് ഗ്രാമസഞ്ചാരം, മദനീയം ആത്മീയ മജ്‌ലിസ്, ഖിദ്മ അക്കാദമിക് സെമിനാർ, ഫാമിലി മീറ്റ്, മഹല്ല് ശൗഖ, ഗ്രാൻഡ് പേരെന്റ്സ് മീറ്റ്, തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഉർസേ അജ്മീറിന്റെ പ്രചാരണാർത്ഥo നടക്കും.

ഡോ അബ്ദുസ്സബൂർ ബാഹസ്സൻ അവേലം,വി ബീരാൻകുട്ടി ഫൈസി, സിപി ഉബൈദുല്ല സഖാഫി, മുഹമ്മദലി സഖാഫി വള്ള്യാട്, മുഹിയുദ്ദീൻ സഖാഫി തളീക്കര, അലി അഹ്സനി എടക്കര, മുഹിയുദ്ദീൻ സഖാഫി കാവനൂർ, അബ്ദുന്നാസർ സഖാഫി, അബൂ സ്വാലിഹ് സഖാഫി, ആസഫ് നൂറാനി തുടങ്ങിയവർ സംബന്ധിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top