മർകസ് ഗാർഡൻ: NIRF റാങ്കിംങ്ങിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയിലെ മുൻനിര യൂണിവേഴ്സിറ്റികളിലൊന്നായ മണിപ്പാൽ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഹ്യുമാനിറ്റീസ്, ബിരുദ വിദ്യാർത്ഥികൾക്കായി നടത്തുന്ന സോഷ്യോയോളജി റിസർച്ച് ഇന്റേൺഷിപ്പ് 2024 ൽ ജാമിഅ മദീനത്തുന്നൂറിലെ രണ്ട് വിദ്യാർത്ഥികൾ യോഗ്യത നേടി. ബി. എ സോഷ്യോയോളജി അവസാന വർഷ വിദ്യാർത്ഥികളായ അനസ് ഒളവട്ടൂരിനും മുഹമ്മദലി എരിമയൂരിനുമാണ് അവസരം ലഭിച്ചത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇന്റേൺഷിപ്പ് ക്വാളിറ്റിയേറ്റീവ് റിസർച്ച്, മെഡിക്കൽ & അർബൻ സോഷ്യോളജി, ജൻഡർ & മീഡിയ സ്റ്റഡീസ്, തുടങ്ങിയ അക്കാദമിക് മേഖലകളും റിസർച്ച് പ്രപ്പോസൽ, ഫീൽഡ് വർക്ക് തുടങ്ങിയ പ്രാക്ടിക്കൽ സെഷനുകളും ഉൾക്കൊള്ളുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഹ്യുമാനിറ്റീസ് മേഖലകളിലെ മുൻനിര പ്രൊഫസർമാരും പരിപാടിയുടെ ഭാഗമാവുന്നുണ്ട്. മുഹമ്മദ് അനസ് മലപ്പുറം ജില്ലയിലെ അബ്ദുനാസർ അഹ്സനി ഒളവട്ടൂർ-ഐഷാബി ദമ്പതികളുടെയും മുഹമ്മദ് അലി പാലക്കാട് ജില്ലയിലെ ആലത്തൂർ അബൂബക്കർ ദാരിമി-റംലത് ദമ്പതികളുടെയും മക്കളാണ്. ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ.എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാഡമിക് കൗൺസിലും അഭിനന്ദിച്ചു. ഇത് മൂന്നാം തവണയാണ് മണിപ്പാൽ യൂനിവേഴ്സിറ്റിയിൽ റിസർച്ച് ഇൻ്റേൺഷിപ്പിന് ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നത്.
മണിപ്പാൽ യൂണിവേഴ്സിറ്റി റിസർച്ച് ഇന്റേൺഷിപ്പിന് ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ

