കൊല്ലം | കേരളപുരം ജാമിഉൽ അരീശിൽ സംഘടിപ്പിച്ച സോൺ റൊൻ്റിവ്യൂ’25 ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു. ഇർസുന്നബവി ക്യാമ്പസുകളിൽ യൂണിറ്റ് റൊൻ്റിവ്യൂ കഴിഞ്ഞ് ജേതാക്കളായ വിദ്യാർത്ഥികളുടെ കലാമാമാങ്കമായ സോൺ റെൻ്റിവ്യൂ വെള്ളിയാഴ്ച്ച രാവിലെയോടെയാണ് ആരംഭം കുറിച്ചത്.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ ഡോക്ടർ മുഹമ്മദ് കുഞ്ഞു സഖാഫി ഓപ്പണിങ് സെഷൻ ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂറിന് കീഴിലുള്ള പതിനഞ്ച് ഇർസുന്നബവി ക്യാമ്പസുകളുടെ മത്സരമാണ് ഇവിടെ നടന്നത്. മൈനർ, പ്രീമിയർ, സബ്ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി പതിനഞ്ച് ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ 150 ഓളം മത്സരങ്ങളിൽ മാറ്റുരച്ചു.
മൈനർ വിഭാഗത്തിൽ കണ്ണൂർ കൂത്തുപറമ്പ് മഖ്ദൂമിയ്യ ഒന്നാം സ്ഥാനവും, ഇർസുന്നബവി (പെരിങ്ങാടി, കണ്ണൂർ), മദീനത്തു സി. എം (വയനാട്) ക്യാമ്പസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രീമിയറിൽ ബദറുൽ ഹുദാ (പനമരം, വയനാട്) ഒന്നാം സ്ഥാനവും, അസാസ് അക്കാദമി(തൃക്കരിപ്പൂർ, കാസർകോട്), മസ്ജിദുൽ ഫതഹ് (കൊണ്ടോട്ടി, മലപ്പുറം) ക്യാമ്പസുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ്-ജൂനിയറിൽ അസാസ് സയ്യിദ് ഫസൽ ജമലുല്ലൈലി ഒന്നാം സ്ഥാനവും, ബദറുൽ ഹുദാ (പനമരം), ജാമിഉൽ അരീഷ്(കൊല്ലം) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയറിൽ അസ്ഹാബുൽ ബദ്ർ(കാലിക്കറ്റ്) ഒന്നാം സ്ഥാനവും, ദാറുൽ ഖുർആൻ (പേരാമ്പ്ര), ജാമിഉൽ അരീഷ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മൈനർ സ്റ്റേജിലും ഓഫ്-സ്റ്റേജിലും ദിലു മിർഷാദ് (പെരിങ്ങാടി ക്യാമ്പസ്) ജേതാവായി. പ്രീമിയർ വിഭാഗത്തിൽ സ്റ്റേജ്- മുഹമ്മദ് സിനാൻ, ഓഫ്-സ്റ്റേജ്- മുഹമ്മദ് ഉബൈദുള്ള (ദാറുൽ ഹുദാ, പനമരം). സബ്-ജൂനിയറിൽ സ്റ്റേജ്- ഷിയാസ് (ജാമിഉൽ അരീഷ്, കേരളപുരം), ഓഫ്-സ്റ്റേജ്- മുഹമ്മദ് നാഫിഹ് (ബദ്റുൽ ഹുദാ അക്കാദമി). ജൂനിയറിൽ സ്റ്റേജ്- ഷാനിഫ് സൂപ്പി (ദാറുൽ ഖുർആൻ, പേരാമ്പ്ര), ഓഫ്-സ്റ്റേജ്- ആദിൽ മുഹമ്മദ് (ജാമിഉൽ അരീഷ്, കേരളപുരം) ജേതാക്കളായി.
പതിനഞ്ച് ക്യാമ്പസുകളിൽ നടന്ന യൂണിറ്റ് ജേതാക്കളാണ് മത്സരാർത്ഥികൾ. സോണിലെ വിജയികൾ ജനുവരി 3, 4, 5 തീയതികളിലായി മർക്കസ് ഗാർഡനിൽ വച്ച് നടക്കുന്ന ഹോം റൊൻ്റിവ്യൂയിൽ മാറ്റുരക്കും.
സമാപന സെഷനിൽ അബ്ദുൽ ഖാദർ മുസ്ലിയാർ പ്രാർത്ഥന നടത്തി. സി.പി ശാഫി സഖാഫി അധ്യക്ഷത വഹിച്ചു.
ശ്രീ പി. സി. വിഷ്ണുനാഥ് (എം.എൽ.എ, കുണ്ടറ) സമാപന സെഷൻ ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂർ പ്രൊ-റെക്ടർ ആസഫ് നൂറാനി വരപ്പാറ വിഷയാവതരണം നടത്തി സംസാരിച്ചു. ഹബീബ് നൂറാനി, മുഹമ്മദ് ഉവൈസ് നൂറാനി,ജുനൈദ് നൂറാനി, മുത്തലിബ് നൂറാനി, ഹാരിസ് നൂറാനി എന്നിവർ സംസാരിച്ചു.

