എകരൂൽ :കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് മർക്കസുന്നജാത്തിൽ ‘വിമോചന സമർപ്പണം ‘ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ക്യാമ്പസ് ലൈഫ് ഫെസ്റ്റിവൽ റെൻ്റിവ്യൂ 25 സമാപിച്ചു.വിദ്യാർത്ഥി സംഘടനയുടെ കീഴിൽ നടന്ന ഫെസ്റ്റ് സംഘാടന മികവ് കൊണ്ടും വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
മർകസുന്നജാത് പ്രിൻസിപ്പൽ ജുനൈദ് നൂറാനി അധ്യക്ഷത വഹിച്ച സംഗമത്തിൽ ഫാറൂഖ് സഖാഫി സ്വാഗത പ്രഭാഷണവും സ്ഥാപന മേധാവി ബീരാൻ കുട്ടി ഫൈസി ഉദ്ഘാടനവും നിർവഹിച്ചു.സീനിയർ മുദരിസും മഹല്ല് ഖത്തീബുമായ അബ്ദുൽ ഹമീദ് സഅദിയും ജാമിഅ മദീനത്തുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി വരപ്പാറയും സന്ദേശ പ്രഭാഷണം നടത്തി.പ്രീമിയർ വിഭാഗത്തിൽ ഇർഫാൻ സിദ്ധീഖും സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് നസീഫും കലാപ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു. ഹാഫിള് ജാബിർ ഓമശ്ശേരിയും ഫിജാസ് വെള്ളിമാടു കുന്നും മുജ്തബ അമീനും ഇശൽ വിരുന്നൊരുക്കി.
മർക്കസുന്നജാത്ത് യൂണിറ്റ് റെൻ്റിവ്യൂ സമാപിച്ചു

