മർകസ് അൽ മുനവ്വറ യൂണിറ്റ് റെന്റിവ്യൂവിന് പ്രൗഢ സമാപനം

മണപ്പള്ളി : മണപ്പള്ളി മർക്കസ് അൽ മുനവ്വറ യൂണിറ്റ് റെന്റിവ്യുവിന് പ്രൗഢ സമാപ്തി. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടിയിൽ “ലിബറേറ്റീവ് സബ്മിഷൻസ്” എന്ന പ്രമേയത്തിൽ എഴുപതിൽപ്പരം മത്സരങ്ങളിൽ മുപ്പതോളം വിദ്യാർത്ഥികൾ മാറ്റുരച്ചു.

മാനേജർ സയ്യിദ് മിഖ്ദാദ് ജമലുല്ലൈലി അധ്യക്ഷതവഹിച്ച പരിപാടി മർക്കസ് പ്രതിനിധി സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ ചേളാരി ഉദ്ഘാടനം ചെയ്തു. കവി ജെ.പി പാവുമ്പ കല: സാമൂഹിക നന്മക്ക് എന്ന വിഷയത്തിൽ ആമുഖഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ പ്രമേയവതരണവും നടത്തി.

പ്രീമിയർ സബ്ജൂനിയർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ ഇരു ടീമുകളായാണ് മത്സരം നടന്നത്. 36 പോയിന്റ് ലീഡിൽ ലുൽവെനി മറ്റേഗോ ചാമ്പ്യൻസും ലായൽ മാക്രോസ് റണ്ണേഴ്സും കരസ്ഥമാക്കി. പ്രീമിയർ വിഭാഗത്തിൽ ഹാഫിള് അസ്ലം ഹംസയും സബ്ജൂനിയർ വിഭാഗത്തിൽ ഹാഫിള് അബ്ദുല്ല വാജിദും കലാപ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു.

ജനറൽ ഖവ്വാലി, ലാംഗ്വേജ് കോൺഫറൻസ്, ഡിബേറ്റ്, നശീദ, എക്സ്റ്റംപർ, എന്നീ പരിപാടികൾ വേദിയെ ആവേശത്തിലാഴ്ത്തി. തിരഞ്ഞെടുക്കപ്പെട്ട വിജയികൾ പൂനൂർ ജാമിഅ: മദീനത്തുന്നൂറിൽ ജനുവരി 3,4,5 തീയതികളിലായി നടക്കുന്ന ഹോം റെന്റിവ്യൂവിൽ മർക്കസ് അൽ മുനവ്വറയെ പ്രതിനിധാനം ചെയ്യും. സമാപന സംഗമത്തിൽ പ്രിൻസിപ്പൽ മുബശ്ശിർ ഹസൻ നൂറാനി ചെമ്മാട്, അബ്ദുല്ല നൂറാനി ബീമാപള്ളി, C.A. മുബാറക്ക് നൂറാനി കൊട്ടപ്പുറം എന്നിവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top