മർകസ് ബിലാൽ യൂണിറ്റ് റെൻഡിവ്യൂവിന് സമാപനം

പട്ടാമ്പി: ചെരിപ്പൂർ മർകസ് ബിലാൽ യൂണിറ്റ് റെൻഡിവ്യൂവിന് ഇന്നലെ സമാപനം കുറിച്ചു.രണ്ട് ദിവസം നീണ്ടു നിന്ന ഈ പരിപാടിയിൽ ‘ലിബറേറ്റീവ് സബ്മിഷൻ’എന്ന തീമിൽ നൂറിൽ പരം മത്സരങ്ങൾ നടത്തപെട്ടു.പാലക്കാട്‌ ദാഇറ പ്രസിഡന്റ്‌ അബ്ബാസ് സഅദി പരിപാടി ഉദ്ഘാടനം ചെയ്തു. മർകസ് ബിലാൽ മാനേജർ അബ്ദുൽ റസാഖ് ഫാളിലി അധ്യക്ഷത വഹിച്ചു.ഹാഷിം സഖാഫി ചെരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി. സിറാജ് പത്രം ചീഫ് എഡിറ്റർ മുസ്തഫ അറക്കൽ പ്രത്യേക തീം ടോക്ക് നടത്തി.

പ്രീമിയർ ജൂനിയർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ ഇരു ടീമുകളായാണ് മത്സരം നടന്നത്. 46 പോയിന്റ് ലീഡിൽ മജെസ്റ്റിക് വാരിയേഴ്‌സ് ചാമ്പ്യൻസും സെലെസ്റ്റ്യൽ ഗാർഡിയൻസ് റണ്ണേഴ്സും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫി ഉസ്താദ് നിഷാദ് അഹ്സനി കൈമാറി. പ്രീമിയർ വിഭാഗത്തിൽ ബിഷിർ അബൂബക്കറും ജൂനിയർ വിഭാഗത്തിൽ ഫാസിൽ അബൂബക്കറും ഇന്റിവിജൽ ചാമ്പ്യൻമാരായി.ജനറൽ ഖവാലിയും നശീദയും വേദിയെ ആവേശം കൊള്ളിച്ചു.സമാപന സംഗമത്തിൽ കേരള യൂത്ത് കോൺഗ്രസ്‌ ന്റെ സെക്രട്ടറി ഒ കെ ഫാറൂഖ് ,മർകസ് ബിലാൽ പ്രിൻസിപ്പൽ ജീലാനി നൂറാനി എന്നിവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top