ദാറുൽ ഹിദായ ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം

ഈങ്ങാപ്പുഴ: മദീനതുന്നൂർ ദാറുൽ ഹിദായ ഗ്ലോബൽ അക്കാദമി ‘റെൻ്റിവ്യൂ 25’ ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപ്തി. ഡിസംബർ ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് തീയതികളിൽ ‘ലിബറേറ്റീവ് സബ്മിഷൻസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ 110 മത്സര ഇനങ്ങളിൽ മൂന്ന് വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ മത്സരിച്ചു. മത്സര വിജയികൾ ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ പൂനൂർ ജാമിഅഃ മദീനത്തുന്നൂറിൽ വെച്ച് നടക്കുന്ന ഹോം റെൻ്റിവ്യൂവിൽ മുപ്പതോളം ക്യാംപസുകളിലെ വിദ്യാർത്ഥികളുമായി മത്സരിക്കും.

ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച വിദ്യാർത്ഥികളുടെ കലാ കായിക മത്സര പരിപാടികൾക്ക് ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് നടന്ന സമാപന സംഗമത്തോടെ തിരശ്ശീല വീണു. ബുധൻ വൈകീട്ട് നടന്ന ഉദ്ഘാടന സെഷൻ ഫെസ്റ്റിവൽ വിശിഷ്ടാതിഥി താമരശ്ശേരി മജിസ്ട്രേറ്റ് കോടതി അഭിഭാഷകൻ അഡ്വ. നജീബ് ഈങ്ങാപ്പുഴ ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അസ്ഹരി അധ്യക്ഷത വഹിച്ചു. ടി കെ നാസർ, കുന്നുമ്മൽ അലി ഹാജി, ഉമ്മർ കോയ എന്നിവർ ആശംസ നേർന്നു. ജാബിർ സഖാഫി പൂനൂർ സ്വാഗത ഭാഷണവും ത്വാഹ അനസ് നൂറാനി നന്ദി ഭാഷണവും നടത്തി.

ഹിദായ ജനറൽ മാനേജർ സയ്യിദ് എം പി എസ് ആറ്റക്കോയ തങ്ങൾ മലോറത്തിൻ്റെ അധ്യക്ഷതയിൽ ഇന്നലെ വൈകീട്ട് നടന്ന സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി സന്ദേശ പ്രഭാഷണം നടത്തി. ജാമിഅ മദീനത്തുന്നൂർ ജനറൽ മാനേജർ ഇമാം അബൂ സ്വാലിഹ് സഖാഫി, അബ്ദുൽ റസാഖ് മറിയാസ്, ഷംസുദ്ദീൻ സഅദി കൂരാച്ചുണ്ട്, ഷമീർ ഗൾഫ് ബേക്‌സ്, ഡോ. അബ്ദുറഹ്മാൻ കെ സി, അശ്റഫ് സഖാഫി പുന്നത്ത്, സുബൈർ അസ്ഹരി, ഷിബിലി നൂറാനി തുടങ്ങി മത സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top