സാമൂഹിക നന്മ നിലനിർത്തുന്നതിന് ഭാഷയും സാഹിത്യവും പ്രധാനം: സി. മുഹമ്മദ് ഫൈസി

പൂനൂർ: ഭാഷ പഠനവും സാഹിത്യപ്രവർത്തനവും സാമൂഹിക നന്മക്കും പുരോഗതിക്കും വേണ്ടിയാണെന്ന് ഉസ്താദ് സി. മുഹമ്മദ് ഫൈസി. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25 ഓപ്പണിങ് സെഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയാൻ സമൂഹത്തെ തിരിച്ചറിയൽ അത്യാവശ്യമാണ്. അതിന് സർഗ്ഗ ശേഷിയുള്ളവർ വ്യത്യസ്ത ഭാഷകളും സാഹിത്യവും സ്വായത്തമാക്കൽ അനിവാര്യമാണ്. സമൂഹത്തിൽ നന്മ പ്രചരിപ്പിക്കാനും തിന്മയെ നിരുത്സാഹപ്പെടുത്താനും അവ രണ്ടിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത-ഭൗതിക സമന്വയ വിദ്യ അഭ്യസിക്കുന്നവർ പുതിയകാലത്ത് ചെയ്തുകൊണ്ടിരിക്കുന്ന സർഗ്ഗ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഓപ്പണിങ് സെഷനു ശേഷം പ്രധാന വേദി തബ്രീസ് ഉൾപ്പെടെ 9 വേദികളിലും മത്സര പരിപാടികൾ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി 1700 ൽ അധികം വിദ്യാർത്ഥികൾ വ്യത്യസ്ത മത്സരങ്ങളിൽ മാറ്റുരക്കും. അതോടൊപ്പം മറ്റു ചർച്ചകളും എക്സിബിഷനുകളും നടക്കും.

ഉസ്താദ് ഹുസൈൻ ഫൈസി കൊടുവള്ളി പ്രാർത്ഥന നടത്തി. അബ്ദുന്നാസർ സഖാഫി പൂനൂർ അധ്യക്ഷത വഹിച്ചു.
ഡീൻ ഓഫ് ഫാക്കൽറ്റി ഇർഷാദ് നൂറാനി ഉള്ളണം ഓപ്പണിങ് ടോക്ക് നടത്തി. നൗഫൽ അസ്ഹരി തരുവണ, യൂനുസ് അഹ്സനി, മാജിദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top