ജെ. ഇ. ഇ മെയിൻ: ഉന്നത വിജയവുമായി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ

കോഴിക്കോട്: ജെ. ഇ. ഇ മെയിൻ 2025ൽ 99.68% നേടി റബീഅത്തും 98.4% മായി ഹംസ സ്വാദിഖും ഉന്നത വിജയം കൈവരിച്ചു.റബീഅത്ത് കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പഴയകടപുറം സ്വദേശികളായ മഹ്മൂദ് ലത്വീഫി- സുമയ്യ ദമ്പതികളുടെയും ഹംസ സ്വാദിഖ് മലപ്പുറം ജില്ലയിലെ നന്നമ്പ്ര സ്വദേശികളായ അബ്ദുല്ല- മൈമൂന ദമ്പതികളുടെയും മകനാണ്. മുഹമ്മദ് റിസ്‌വാൻ, മുഫ്ലിഹ്, റൻശിദ് എന്നിവർ 94ഉം സനീഹ് 91ഉം ഉവൈസ് 90.2 ശതമാനവും മാർക്കുകൾ നേടി. വിജയികളെ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അനുമോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top