മസ്അല ശൂറ ശ്രദ്ദേയമായി

പുനൂർ: ജാമിഅഃ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റീവ്യൂ ’23 ൽ നടന്ന സീനിയർ വിഭാഗം മസ്അല ശൂറ ശ്രദ്ദേയമായി. ലിംഗമാറ്റ ശാസ്ത്രക്രിയ, ദയാവദം, ഭംഗിയാക്കൽ എന്നീ മൂന്ന് വിഷയങ്ങളിലായി മൂന്ന് ഗ്രൂപ്പുകൾ വിഷയവതരണം നടത്തുകയും ഇരു ടീമുകൾ പരസ്പരം ചോദ്യം നേരിടുകയും ചെയ്തു. കാലികമായ വിഷയങ്ങളിൽ ഇസ്ലാമിക കർമശാസ്ത്രത്തിന്റെ നിലപാടുകൾ സരളമായ ശൈലിയിൽ അവതരിപ്പിച്ച മത്സരത്തിൽ നജീബ് നൂറാനി താഴെക്കാട്, സ്വാലിഹ് അഹ്സനി എന്നിവർ വിധിനിർണ്ണയം നടത്തി. താൻസാനിയൻ താസ, ഗസ്നവിയൻ ഗാസ, സനഗലിയൻ ഗാല എന്നീ മൂന്ന് ടീമുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ മാറ്റുരച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top