റോന്റിവ്യൂ അക്കാദമിക് വെബിനാറിന് തുടക്കമായി
പൂനൂർ:ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റീവ്യൂ’24 ന്റെ ഭാഗമായി നടത്തുന്ന‘റയൽമ് ഇൻസൈറ്റ്സ്’ അക്കാദമിക് വെബിനാറിന് തുടക്കമായി.ഇന്നലെ നടന്ന സെഷനിൽ പ്രമുഖ ആഫ്രിക്കൻ രചയിതാവ് വിൻയി ജോസഫ് ലങ്ക സംസാരിച്ചു.സാഹത്യത്തിലെ മനുഷ്യനെയും ഇടത്തെയും കുറിച് ചർച്ച ചെയ്ത സംഗമത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.ആഫ്രിക്കൻ ജനതയിൽ സാഹിത്യത്തിന്റെ പ്രാധാന്യവും അതിന്റെ മാനുഷികധർമ്മങ്ങളും വെബിനാറിൽ ചർച്ച ചെയ്തു.ഡിസംബർ 30,ജനുവരി 1,2 തിയതികളിലായി വൈകുന്നേരം 5 മണിക്ക് ലുകാസ് സംഗല്ലി (പ്രൊഫസർ,ഗോട്ടിൻജൻ യൂണിവേഴ്സിറ്റി),ഷഫീഖ് താമരശ്ശേരി(സീനിയർ എഡിറ്റർ, റിപ്പോർട്ടർ ലൈവ് ),ഡോ. സുവ്രദ് (സൈക്കോളജി വിഭാഗം എച്.ഒ.ഡി, ഫാറൂഖ് കോളേജ്) എന്നിവർ ‘സെൻസിങ് ദി സ്പേയ്സസ്’എന്ന തീമിൽ വ്യത്യസ്ത വിഷയങ്ങളിൽ വെബിനാറിൽ സംവദിക്കും.
‘സെൻസിങ് ദി സ്പേയ്സസ്’എന്ന പ്രേമയത്തിൽ ജനുവരി 5,6,7 തിയ്യതികളിൽ നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റീവ്യൂ’24 ന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് കോഗ്നറ്റേഴ്സ് അറിയിച്ചു.മർകസ് ഗാർഡൻ പൂനൂരിൽ വെച്ച് നടക്കുന്ന ഫെസ്റ്റിവലിൽ ഇരുപത്തിയൊമ്പത് ക്യാമ്പസുകളിൽ നിന്നായി ഇരുന്നോരോളം മത്സര ഇനങ്ങളിൽ ആയിരത്തി മുന്നൂറിലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും.
ഫോട്ടോ :- ജാമിഅ മദീനതുന്നൂർ
റൊന്റിവ്യൂ’24;‘റേൽമ് ഇൻസൈറ്റ് ’വെബിനാറിൽ വിൻയി ജോസഫ് ലങ്ക ആഫ്രിക്ക സംസാരിക്കുന്നു

